പേരാമ്പ്ര: പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 2026-27 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം ആഘോഷമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കലാ-സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനം സിനിമ-മിമിക്രി താരം മഹേഷ് നടുവണ്ണൂര്‍ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് ലതേഷ് പുതിയേടത്ത് അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് മുഖ്യാതിഥിയായി പങ്കെടുത്തു.
പ്രിന്‍സിപ്പാള്‍ കെ.കെ. ഷാജുകുമാര്‍, പ്രധാനധ്യാപിക കെ.കെ. റീന, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ബി. രാജേഷ്, എംപിടിഎ പ്രസിഡന്റ് നിഷ, പിടിഎ വൈസ് പ്രസിഡന്റ് റഷീദ്, എം. അജയകുമാര്‍, സുധാകരന്‍ വരദ, കോവുമ്മല്‍ ഗംഗാധരന്‍, പൂക്കോട്ട് ബാബു, മണ്ടോടി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlight: Perambra Higher Secondary School celebrates entrance ceremony











































.jpg)
