ബാലനാരായണനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല

ബാലനാരായണനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല
Jun 1, 2026 03:55 PM | By SUBITHA ANIL

കടിയങ്ങാട് : കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് മുന്‍ ജില്ല ചെയര്‍മാനും സഹകാരിയുമായ ബാലനാരായണനെ അനുസ്മരിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ചെന്നിത്തലയുടെ വിശ്വസ്തരില്‍ ഒരാളായിരുന്നു കെ ബാലനാരായണന്‍. ഇരുവരും യൂത്ത് കോണ്‍ഗ്രസിന്റെ നേതൃപദവിയില്‍ ഇരിക്കുമ്പോള്‍ ആരംഭിച്ച ആത്മബന്ധം പിന്നീട് ഇങ്ങോളം തുടര്‍ന്ന് പോന്നിരുന്നു. പൊതുപ്രവര്‍ത്തകനും ഭരണാധികാരിയും എന്ന നിലയിലെല്ലാം അദ്ദേഹത്തിന്റെ സംഘാടക മികവും ലാളിത്യവും സാധാരണക്കാരോടുള്ള പ്രതിബദ്ധതയും എടുത്തു പറയേണ്ടതാണെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.

അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് അനുസ്മരണം നടത്തിയത്. വലിയ ഔദ്യോഗിക പദവികള്‍ കാത്തിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് അനുസ്മരണ കുറിപ്പില്‍ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ കൊടുക്കുന്നു

ലീഡര്‍ ശ്രീ കെ. കരുണാകരന്റെ വിശ്വസ്തനായി മലബാറിന്റെ രാഷ്ട്രീയ മണ്ണില്‍ വളര്‍ന്നുവന്ന പ്രിയപ്പെട്ട കെ. ബാലനാരായണന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയൊരു നഷ്ടമാണ്.

ഞങ്ങളുടെ യൂത്ത് കോണ്‍ഗ്രസ് കാലഘട്ടത്തില്‍, ഞാന്‍ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ കോഴിക്കോടിനെ നയിച്ചത് ബാലനാരായണനായിരുന്നു. ആദരണീയരായ ജി. കാര്‍ത്തികേയനും എം.ഐ. ഷാനവാസും ബാലനാരായണനുമെല്ലാം ഒത്തുചേര്‍ന്ന ആ കാലഘട്ടം സംഘടനയുടെ രാഷ്ട്രീയ കരുത്തിന്റെ അടയാളപ്പെടുത്തലായിരുന്നു എന്ന് ഓര്‍മ്മിക്കുകയാണ്.

ചങ്ങാരോത്ത് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പദവിയിലും അദ്ദേഹം കാട്ടിയ സംഘാടകമികവും ലാളിത്യവും ജനങ്ങളോടുള്ള പ്രതിബദ്ധതയും എക്കാലവും ഓര്‍മ്മിക്കപ്പെടുന്നതാണ്.

യുഡിഎഫ് വീണ്ടും ഭരണത്തില്‍ എത്തിനില്‍ക്കുന്ന ഈ സാഹചര്യത്തില്‍, വലിയ ഔദ്യോഗിക പദവികളില്‍ എത്തേണ്ടിയിരുന്ന ഒരു ജനനായകനെയാണ് വിധി അകാലത്തില്‍ കവര്‍ന്നുപോയത്. പ്രിയ സഹപ്രവര്‍ത്തകന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

ആദരാഞ്ജലികള്‍

Content Highlight: Ramesh Chennithala remembers Balanarayanan

Next TV

Related Stories
കെ. ബാലനാരായണന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനം

Jun 1, 2026 10:09 PM

കെ. ബാലനാരായണന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനം

കോണ്‍ഗ്രസ് നേതാവ് കെ. ബാലനാരായണന്റെ നിര്യാണത്തില്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്...

Read More >>
പേരാമ്പ്ര ബ്ലോക്ക് തല പ്രവേശനോത്സവം ശ്രദ്ധേയമായി

Jun 1, 2026 05:37 PM

പേരാമ്പ്ര ബ്ലോക്ക് തല പ്രവേശനോത്സവം ശ്രദ്ധേയമായി

പേരാമ്പ്ര ബ്ലോക്ക് തല പ്രവേശനോത്സവം വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വെച്ച്...

Read More >>
പ്രവേശനോത്സവം ആഘോഷമാക്കി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

Jun 1, 2026 04:28 PM

പ്രവേശനോത്സവം ആഘോഷമാക്കി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 2026-27 അധ്യയന...

Read More >>
ഈ വര്‍ഷത്തെ ജില്ലാതല പ്രവേശനോത്സവം നടുവണ്ണൂര്‍ സ്‌കൂളില്‍

Jun 1, 2026 03:55 PM

ഈ വര്‍ഷത്തെ ജില്ലാതല പ്രവേശനോത്സവം നടുവണ്ണൂര്‍ സ്‌കൂളില്‍

പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി കുഞ്ഞു കാല്‍വെയ്പ്പുകള്‍ ഇന്ന് വിദ്യാലയ...

Read More >>
വെള്ളക്കെട്ടിന് പരിഹാരം വേണം; വ്യാപാരി വ്യവസായിഏകോപന സമിതി

Jun 1, 2026 03:09 PM

വെള്ളക്കെട്ടിന് പരിഹാരം വേണം; വ്യാപാരി വ്യവസായിഏകോപന സമിതി

മഴ തുടങ്ങിയാല്‍ എല്ലാ വര്‍ഷവും ചെറുവണ്ണൂര്‍ അങ്ങാടിയിലെ വെള്ളക്കെട്ടില്‍ വ്യാപാര സ്ഥാപനത്തിനുളളിലേക്ക്...

Read More >>
 സബ് എഞ്ചിനീയര്‍ പി.കെ സുനിയുടെ വിരമിക്കല്‍ ചടങ്ങ് വ്യത്യസ്തമായ ഒരു അനുഭവമാക്കി ജീവനക്കാര്‍

Jun 1, 2026 01:02 PM

സബ് എഞ്ചിനീയര്‍ പി.കെ സുനിയുടെ വിരമിക്കല്‍ ചടങ്ങ് വ്യത്യസ്തമായ ഒരു അനുഭവമാക്കി ജീവനക്കാര്‍

മെയ് 30 ന് സര്‍വീസില്‍ നിന്നും വിരമിച്ച സബ് എഞ്ചിനീയര്‍ പി.കെ സുനിയുടെ വിരമിക്കല്‍...

Read More >>
Top Stories










News Roundup






GCC News