പേരാമ്പ്ര : മെയ് 30 ന് സര്‍വീസില്‍ നിന്നും വിരമിച്ച സബ് എഞ്ചിനീയര്‍ പി.കെ സുനിയുടെ വിരമിക്കല്‍ ചടങ്ങാണ് ജീവനക്കാര്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി നടത്തിയത്. വൈദ്യുതി മേഖലയിലെയും വ്യക്തി പരമായുമുള്ള ഏത് പ്രതിസന്ധി ഘട്ടത്തിലും രാവും പകലും ജീവനക്കാരോടൊപ്പം അവരില്‍ ഒരാളായി നിലയുറപ്പിക്കുന്നു സുനില്‍ പേരാമ്പ്രയില്‍ എല്ലാവര്‍ക്കും പരിചിതനാണ്.
ഒരു മേലുദ്യോഗസ്ഥന്‍ എന്നതിലുപരി വളരെ സൗമ്യ സ്വഭാവം കൊണ്ട് അവരില്‍ ഒരാളായി നിലയുറപ്പിക്കുന്നത് കൊണ്ടുതന്നെ സുനില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാണ്. അതുകൊണ്ടുതന്നെയാണ് ജീവനക്കാര്‍ അദ്ദേഹത്തിന് സമുചിതമായ റിട്ടയര്‍മെന്റ് പരിപാടി ആസൂത്രണം ചെയ്തത്.
രാവിലെ ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിരമിക്കുന്ന എഇ ബാബു, പി.കെ സുനി എന്നിവര്‍ക്ക് ഉപഹാര സമര്‍പ്പണവും ആശംസകള്‍ അര്‍പ്പിക്കലും നടന്നു. കെഎസ്ഇബി ജീവനക്കാരെ കൂടാതെ പൊതുജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
ഉച്ചഭക്ഷണത്തിനുശേഷം ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ അദ്ദേഹത്തെ വീട്ടിലേക്ക് ആനയിച്ചു. ചെറുവണ്ണൂര്‍ എടക്കയില്‍ സ്വദേശിയായ പി.കെ സുനി നാട്ടുകാര്‍ക്ക് സദാരണക്കാരില്‍ സദാരണക്കാരനും എല്ലായിടത്തും എത്തിപ്പെടുന്ന ഒരാളുമാണ്. ഇങ്ങനെയൊക്കെയുള്ള ഒരാളെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ ആനയിക്കുന്നത് കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് അത്ഭുതമായി.


സുനില്‍സാറിന്റെ സേവനം ഇനിയും പേരാമ്പ്ര കെഎസ്ഇബി യില്‍ വേണമെന്നുള്ള അഭിപ്രായമാണ് എല്ലാ ജീവനക്കാര്‍ക്കും. എന്നാല്‍ കാറ്റും മഴയും വന്നാല്‍ രാത്രിയില്‍ ഒരുകാലത്തും ഉറങ്ങാന്‍ പറ്റാത്ത സബ് എന്‍ജിനീയര്‍ ആയ സുനില്‍ പറയുന്നത് ഇനിയെങ്കിലും ഞാന്‍ മഴ ആസ്വദിച്ച് ഒന്ന് ഉറങ്ങട്ടെ എന്നാണ്.
Content Highlight: Employees made Sub Engineer P.K. Suni's retirement ceremony a different experience












































.jpg)
