പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് തല പ്രവേശനോത്സവം വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വെച്ച് നടന്നു. പ്രവേശനോത്സവ ഉദ്ഘാടനം പേരാമ്പ്ര നിയോജക മണ്ഡലം എംഎല്‍എ അഡ്വ: ഫാത്തിമ തഹിലിയ നിര്‍വ്വഹിച്ചു.
2026-27 ഒന്നാം തരത്തിലെ കുട്ടികള്‍ക്കുള്ള പേരാമ്പ്ര എംഎല്‍എയുടെ മണ്ഡലതല സൗജന്യ പഠനോപകരണ വിതരണ ഉദ്ഘാടനം, പേരാമ്പ്ര ബിആര്‍സിയുടെ എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് കൊണ്ട് നിര്‍മ്മിച്ച ക്രിയേറ്റീവ് കോര്‍ണര്‍ ഉദ്ഘാടനം, 2025-26 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി ഫുള്‍ എ പ്ലസ്, സി എം കിഡ്സ് എല്‍ പി, യു പി വിഭാഗം ജേതാക്കള്‍ക്കുള്ള അനുമോദനം എന്നിവയും അഡ്വ: ഫാത്തിമ തഹിലിയ നിര്‍വ്വഹിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വാഹനം നിവേദന സമര്‍പ്പണം പിടിഎ പ്രസിഡന്റ് എം രജീഷും സ്‌കൂള്‍ ഗ്രൗണ്ട് എസ്എംസി ചെയര്‍മാന്‍ പി സന്തോഷും നടത്തി.
കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ, പേരാമ്പ്ര ബ്ലോക്ക് വെങ്ങപ്പറ്റ ഡിവിഷന്‍ മെമ്പര്‍ എന്‍.പി ബാബു, കൂത്താളി ഗ്രാമ പഞ്ചായത്ത് അംഗം ധന്യ രമേശന്‍, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അംഗം സാവിത്രി, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം അഡ്വ. അപര്‍ണ, പേരാമ്പ്ര എഇഒ കെ.വി പ്രമോദ്, ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ കെ ഷാജിമ, ഓണിയില്‍ മോഹന്‍ദാസ്, രാമദാസ്, പുതുക്കുടി അബ്ദുറഹ്‌മാന്‍, ജി എച്ച് എസ് വെങ്ങപ്പറ്റ എസ് എം സി ചെയര്‍മാന്‍ പി സന്തോഷ്, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി ഗംഗാധരന്‍, സദാനന്ദന്‍, ജി എച്ച് എസ് വെങ്ങപ്പറ്റ എംപിടിഎ പ്രസിഡണ്ട് ലതിക രാജീവന്‍, വ്യാപാരി പ്രതിനിധി വിനോദന്‍, സ്റ്റാഫ് സെക്രട്ടറി വി.പി അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.


സ്‌കൂള്‍ പ്രധാനധ്യാപിക എ ഷീജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് എം രജീഷ് നന്ദിയും പറഞ്ഞു.
Content Highlight: Perambra block level entrance ceremony was remarkable












































.jpg)
