കൂത്താളി : കഴിഞ്ഞ ദിവസം കാലപ്പഴക്കം മൂലം സ്ലാബ് പൊട്ടിവീണ് അപകടം സംഭവിച്ച കൂത്താളി ഗ്രാമ പഞ്ചായത്ത് കെട്ടിടം ഫാത്തിമ തഹലിയ എംഎല്‍എ സന്ദര്‍ശിച്ചു.
തുടര്‍ന്ന് നടന്ന യോഗത്തില്‍ അധികൃതരുടെ പരാതികള്‍ കേള്‍ക്കുകയും എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തുമെന്ന് എംഎല്‍എ ഉറപ്പ് നല്‍കുകയും ചെയ്തു.
അര നൂറ്റാണ്ടില്‍ അധികം പഴക്കമുള്ള കെട്ടിടത്തിന്റെ ശോചനീയാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളുടെയും വികസന രംഗത്ത് നേരിടുന്ന പോരായ്മകള്‍, ഫണ്ടിന്റെ അപര്യാപ്തത എന്നിവ പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തി. ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ അത്യാവശ്യമായി നടപ്പിലാക്കാനുള്ള കാര്യങ്ങള്‍ മെഡിക്കല്‍ ഡിസ്പെന്‍സറി ചീഫ് ഓഫീസര്‍ ഡോ. വിക്രം റിപ്പോര്‍ട്ട് ചെയ്തു.
വൈസ് പ്രസിഡന്റ് റഹീന അറയില്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഇ.ടി സത്യന്‍, പി.കെ ശ്രീധരന്‍, ഷീബ പ്രഭാകരന്‍, അസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ രാജന്‍ കെ പുതിയേടത്ത്, ഇ അമ്മദ്, സെക്രട്ടറി കെ മനോജ്, മെമ്പര്‍മാരായ ശ്യാമള, ഷീബ മുണ്ടോട്ടില്‍, എ.സി ബിജു, എന്‍.എം മണി, റയിഹാനത്ത്, ധന്യ രമേശ് എന്നിവരും പങ്കെടുത്തു.
Content Highlight: MLA Fathima Tahlia visits Koothali Grama Panchayat building





































.jpg)
