adimage

adimage

ചെറിയകുമ്പളം ഗവഃ എല്‍പി സ്‌കൂളില്‍ നവീകരിച്ച ക്ലാസ്സ് റൂമുകള്‍ ഉദ്ഘാടനം ചെയ്തു

ചെറിയകുമ്പളം ഗവഃ എല്‍പി സ്‌കൂളില്‍ നവീകരിച്ച ക്ലാസ്സ് റൂമുകള്‍ ഉദ്ഘാടനം ചെയ്തു adimage adimage
2026-07-11T10:32:00 | By SUBITHA ANIL

പാലേരി: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ ചെറിയകുമ്പളം ഗവ എല്‍പി സ്‌കൂളിന്റെ നവീകരിച്ച ക്ലാസ്സ് റൂമുകള്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്ലാസ്സ് റൂമുകള്‍ നവീകരിച്ചത്. പേരാമ്പ്ര എംഎല്‍എ അഡ്വ: ഫാത്തിമ തഹലിയ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് ക്ലാസ്സ് റൂമുകളാണ് എല്ലാ വിധ സൗകര്യങ്ങളോടെ നവീകരിച്ചത്. ഇതോടൊപ്പം വിദ്യാലയത്തിലെ എല്‍എസ്എസ് ജേതാക്കളെയും ചടങ്ങില്‍ അനുമോദിച്ചു.


1957 ല്‍ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ചെറിയകുമ്പളം ഗവ എല്‍പി സ്‌കൂള്‍ ഇപ്പോള്‍ പ്രദേശത്തെ അക്കാദമിക രംഗത്ത് മികച്ച വിദ്യാലയമാണ്. സ്‌കൂള്‍ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും പഞ്ചായത്തിലെ സ്മാര്‍ട്ട് സ്‌കൂള്‍ ആയി ഉയര്‍ത്താനും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ അധ്യക്ഷത വഹിച്ചു. കുന്നുമ്മല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എം രത്‌നവല്ലി മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപകന്‍ സി.പി വിനോദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.കെ. ഫാത്തിമ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ സുവര്‍ണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉബൈദ് വാഴയില്‍, കെ.രാജീവന്‍, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.എം അഭിജിത്ത്, എ.കെ. അബ്ദുല്‍ കരീം, എ.കെ. നൗഷാദ്, ഇബ്രാഹിം കൂരിമണ്ണില്‍, എന്‍. അബ്ദുല്‍ അലി, വി.എം നൗഫല്‍, സി.സി അബ്ദുല്‍ ഹമീദ്, സി.എം ഖാലിദ്, സാജിദ ആരിഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം താഹിറ സല്‍മാന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പിടിഎ പ്രസിഡന്റ് കെ.കെ. രജീഷ് നന്ദിയും പറഞ്ഞു.



Content Highlight: Renovated classrooms inaugurated at Cheriyakumbalam Govt. LP School

adimage adimage

Next TV

adimage
Related Stories
ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

Jul 15, 2026 02:40 PM

ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

പതിനാറോളം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ഫൈനലില്‍ എ ഇ കൂനംവെള്ളിക്കാവും, എ ഇ വായനശാലയും...

Read More >>
 സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

Jul 15, 2026 12:23 PM

സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഇ.കെ.അഹമദ് മൗലവി സ്വിച്ച് ഓണ്‍ കര്‍മം...

Read More >>
കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

Jul 15, 2026 11:48 AM

കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

അധ്യാപകനും കലാകാരനുമായ നിധിന്‍ മുരളി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു....

Read More >>
adimage
പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

Jul 14, 2026 04:20 PM

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ ഉടനെ ആരംഭിക്കണമെന്ന് കെഎസ്എസ്പിയു...

Read More >>
ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു.

Jul 14, 2026 03:35 PM

ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു.

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ പോസ്റ്റാഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും...

Read More >>
പേരാമ്പ്രയില്‍ ബ്ലഡ് ഡൊണേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

Jul 14, 2026 03:25 PM

പേരാമ്പ്രയില്‍ ബ്ലഡ് ഡൊണേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡിന്റെ...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage
adimage