adimage

adimage

ഉന്നത വിജയികള്‍ക്ക് ആദരവുമായി ഒരുമ മഹല്ല് പ്രവാസി അസോസിയേഷന്‍

ഉന്നത വിജയികള്‍ക്ക് ആദരവുമായി ഒരുമ മഹല്ല് പ്രവാസി അസോസിയേഷന്‍ adimage adimage
2026-07-13T15:42:00 | By SUBITHA ANIL

ഉള്ള്യേരി: നാറാത്ത് പ്രദേശത്തെ ഒരുമ മഹല്ല് പ്രവാസി അസോസിയേഷന്‍ 2025-26 അധ്യയന വര്‍ഷത്തില്‍ പ്ലസ് ടു, എസ്എസ്എല്‍സി, മദ്രസ, എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ്, വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

ഹമീദ് ബുസ്താന്റെ വീട്ടുമുറ്റത്ത് ഒരുക്കിയ വേദിയില്‍ മഹല്ല് പ്രസിഡന്റ് പി.പി. കോയ ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി വി.ടി. സൂരജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസം വ്യക്തിയുടെ ജീവിതത്തെ മാത്രമല്ല, ഒരു സമൂഹത്തിന്റെ ഭാവിയെയും രൂപപ്പെടുത്തുന്ന ശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മികവിനെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും, ആ ഉത്തരവാദിത്വം ഏറ്റെടുത്ത് മാതൃകാപരമായ പരിപാടി സംഘടിപ്പിച്ച ഒരുമ മഹല്ല് പ്രവാസി അസോസിയേഷനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഉള്ള്യേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ പുനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഗമ ഹരിദാസ്, പത്താം വാര്‍ഡ് അംഗം റജുല ഹനീഫ, ബ്ലൂമാര്‍ട്ട് ചെയര്‍മാന്‍ എന്‍.വി. ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മാജിക്കിലൂടെ മോട്ടിവേഷന്‍ എന്ന വിഷയത്തില്‍ മെജീഷ്യന്‍ സിറാജ് നടുവണ്ണൂര്‍ അവതരിപ്പിച്ച പ്രചോദനാത്മക പരിപാടി സദസിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ചടങ്ങില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് വിശിഷ്ടാതിഥികള്‍ ഉപഹാരങ്ങളും മൊമെന്റോകളും വിതരണം ചെയ്തു.

ഒരുമ മഹല്ല് പ്രവാസി അസോസിയേഷന്‍ ട്രഷറര്‍ അഷ്‌റഫ് നാറാത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.കെ. ഖാദര്‍ നന്ദിയും പറഞ്ഞു.

Content Highlight: Oruma Mahal Pravasi Association honors top achievers at ulliyeri

adimage adimage

Next TV

adimage
Related Stories
ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

Jul 15, 2026 02:40 PM

ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

പതിനാറോളം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ഫൈനലില്‍ എ ഇ കൂനംവെള്ളിക്കാവും, എ ഇ വായനശാലയും...

Read More >>
 സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

Jul 15, 2026 12:23 PM

സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഇ.കെ.അഹമദ് മൗലവി സ്വിച്ച് ഓണ്‍ കര്‍മം...

Read More >>
കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

Jul 15, 2026 11:48 AM

കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

അധ്യാപകനും കലാകാരനുമായ നിധിന്‍ മുരളി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു....

Read More >>
adimage
പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

Jul 14, 2026 04:20 PM

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ ഉടനെ ആരംഭിക്കണമെന്ന് കെഎസ്എസ്പിയു...

Read More >>
ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു.

Jul 14, 2026 03:35 PM

ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു.

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ പോസ്റ്റാഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും...

Read More >>
പേരാമ്പ്രയില്‍ ബ്ലഡ് ഡൊണേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

Jul 14, 2026 03:25 PM

പേരാമ്പ്രയില്‍ ബ്ലഡ് ഡൊണേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡിന്റെ...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage
adimage