ചെറുവണ്ണൂര്‍: ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ അതിരൂക്ഷമായ കുടിവെള്ള പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസില്‍ മുന്നില്‍ സമരം നടത്തിയത്.
35 വര്‍ഷം പഴക്കമുള്ള എടചേരിച്ചാല്‍ കുടിവെള്ള പദ്ധതി കഴിഞ്ഞ മൂന്നുമാസമായി നാമമാത്രമായ രീതിയിലാണ് വെള്ളം പമ്പ് ചെയ്തുകൊണ്ടിരിക്കുന്നത് കഴിഞ്ഞ 15 ദിവസമായി അത് പൂര്‍ണമായി നിലച്ചിരുകയാണ്.
എടച്ചരിച്ചാല്‍ ഉന്നതി ഉള്‍പ്പെടെ നൂറോളം കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ കുടിവെള്ള പദ്ധതി. സമരം എന്‍.മോഹനന്‍ ഉദ്ഘാടനം ചെയ്തു.


വാര്‍ഡ് അംഗത്തെയും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന് നിരന്തരം ഈ വിഷയങ്ങള്‍ അറിയിച്ചിട്ടും യാതൊരുവിധ ഇടപെടലുകളും ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു സമരവുമായി പാര്‍ട്ടി മുന്നോട്ടുപോയതെന്നും, കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ജല്‍ജീവന്‍ മിഷന്‍ പദ്ധതി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ അട്ടിമറിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും, ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തനം ഉടനടി പൂര്‍ത്തീകരിക്കാനും എടച്ചരിച്ചാല്‍ കുടിവെള്ള പദ്ധതിയിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും കുടിവെള്ളമെത്തിക്കുന്നതില്‍ പഞ്ചായത്ത് മുന്‍കൈയെടുക്കണമെന്നും അല്ലാത്തപക്ഷം അതിശക്തമായ സമരവും ആയിട്ട് പാര്‍ട്ടി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
കെ കെ രജീഷ്, എം. പ്രകാശന്‍, ഡി.കെ മനു, എം സായിദാസ്, ടി.എം ഹരിദാസ്, തുടങ്ങിയവര്‍ സംസാരിച്ചു .
Content Highlight: BJP organizes a protest in front of the Cheruvannur Grama Panchayat office.





































.jpg)
