പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് ഇനി കോണി പടികള്‍ കയറേണ്ട. ഓഫീസ് പ്രവര്‍ത്തനം പുതുതായി നിര്‍മ്മിച്ച ബഹുനില കെട്ടിടത്തിലെ താഴെ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
മുന്‍ എംഎല്‍എ ടി.പി രാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.30 കോടി രൂപയും ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് 30 ലക്ഷവും വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തിയത്. കെട്ടിടത്തിലെ രണ്ടു നിലകളുടെ പണി പൂര്‍ത്തീകരിച്ചിട്ടില്ല.
പുതിയ കെട്ടിടത്തിലെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഫീസിന്റെ പ്രവര്‍ത്തന ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹിലിയ നിര്‍വ്വഹിച്ചു.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ലതികാ വിനോദ്, ഉമ്മര്‍ തണ്ടോറ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ യു .അനിത, ലിജി ഷിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍.പി. ബാബു, രാജന്‍ മരുതേരി, കെ.കെ.സുവര്‍ണ്ണ, ആദില നിബ്രാസ്, സി ബിജു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, കെ.മധൂ കൃഷ്ണന്‍, കെ.പി. റസാക്ക്, സുരേഷ് വാളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വഹീദ പാറേമ്മല്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുജീന്ദ്രന്‍ നന്ദിയും പറഞ്ഞു.
Content Highlight: Inauguration of the Perambra Block Panchayat's new office building





































.jpg)
