പേരാമ്പ്രയില്‍ യുവതിക്കെതിരെ ലൈംഗിക അതിക്രമം; ഒളിവില്‍ പോയ കണ്ടക്ടര്‍ പിടിയില്‍

പേരാമ്പ്രയില്‍ യുവതിക്കെതിരെ ലൈംഗിക അതിക്രമം; ഒളിവില്‍ പോയ കണ്ടക്ടര്‍ പിടിയില്‍
Jul 4, 2025 09:44 AM | By SUBITHA ANIL

പേരാമ്പ്ര: ബസ് യാത്രക്കിടയില്‍ യാത്രക്കാരിയായ യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തി ഒളിവില്‍ പോയ കണ്ടക്ടര്‍ പിടിയില്‍. നൊച്ചാട് മാപ്പറ്റ കുനി റൗഫ് (38) ആണ് പിടിയിലായത്. കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ ഓടുന്ന എടത്തില്‍ ബസ്സിന്റെ കണ്ടക്ടര്‍ ആയിരുന്നു റൗഫ്. ജൂണ്‍ 10 ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

ബസ് യാത്രയ്ക്കിടെ റൗഫ് യുവതിയോട് ലൈംഗിക അതിക്രമം കാണിക്കുകയും, യുവതി ഇയാള്‍ക്കെതിരെ പേരാമ്പ്ര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയേ തുടര്‍ന്ന് പേരാമ്പ്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ റൗഫ് ഒളിവില്‍ പോയി. കോയമ്പത്തൂര്‍, കോഴിക്കോട് തുടങ്ങി പല സ്ഥലങ്ങളിലായി ഇയാള്‍ ഒളിവില്‍ കഴിഞ്ഞു. പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കോയമ്പത്തൂര്‍ ആണ് താന്‍ ഉള്ളതെന്നാണ് റൗഫ് പൊലീസിനോട് പറഞ്ഞത്.

പൊലീസ് അന്വേഷിക്കുന്നതിനിടയില്‍ പ്രതി വ്യാജ പേരില്‍ സ്റ്റേഷനിലും പരിസരത്തും മറ്റൊരാവശ്യത്തിന് എത്തിയതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഇന്‍സ്‌പെക്ടര്‍ പി. ജംഷിദിന്റെ നിര്‍ദ്ദേശ പ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ ടി.സി ഷാജി, എസ്‌സിപിഒ സി.എം സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കും.


Sexual assault on woman in Perambra; Absconding conductor arrested

Next TV

Related Stories
പേരാമ്പ്രയില്‍ ബസിനടിയില്‍പെട്ട് മദ്ധ്യവയസ്‌കന്‍ മരിച്ചു

May 3, 2026 01:53 PM

പേരാമ്പ്രയില്‍ ബസിനടിയില്‍പെട്ട് മദ്ധ്യവയസ്‌കന്‍ മരിച്ചു

പേരാമ്പ്രയില്‍ നിന്ന് ചെമ്പ്രക്ക് പോവുകയായിരുന്ന ബസിനടിയിലേക്ക് കാല്‍ നടയാത്രക്കാരനായ...

Read More >>
വാല്യക്കോട് എയുപി സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു

May 2, 2026 03:22 PM

വാല്യക്കോട് എയുപി സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു

വാല്യക്കോട് എയുപി സ്‌കൂളില്‍ ഈ അധ്യായന വര്‍ഷത്തെ എല്‍കെജി, യുകെജി ഇംഗ്ലീഷ് മീഡിയം...

Read More >>
ഹ്രസ്വചിത്രത്തിന് പിറവി നല്‍കി ആര്‍ട് ലവേഴ്സ് അസോസിയേഷന്‍

May 2, 2026 03:10 PM

ഹ്രസ്വചിത്രത്തിന് പിറവി നല്‍കി ആര്‍ട് ലവേഴ്സ് അസോസിയേഷന്‍

തികച്ചും ഗ്രാമീണ അന്തരീക്ഷത്തില്‍ ഒരു നാട്ടിലെ ആളുകള്‍ അണിയറയിലും സ്‌ക്രീനിലും ഒത്തു ചേര്‍ന്നപ്പോള്‍ അതൊരു പുതുകലാ പ്രവര്‍ത്തിന്...

Read More >>
നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

May 2, 2026 02:54 PM

നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ആവള സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിക്ക്...

Read More >>
ഷംസുദ്ദീന്‍ പാലേരിക്ക്  ലിവ ഫൗണ്ടേഷന്റെ ആദരവ്

May 2, 2026 12:56 PM

ഷംസുദ്ദീന്‍ പാലേരിക്ക് ലിവ ഫൗണ്ടേഷന്റെ ആദരവ്

മികച്ച സാമൂഹിക സേവകനുള്ള സേവനശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ ഷംസുദ്ദീന്‍ പാലേരിക്ക് സ്വീകരണം...

Read More >>
 പെന്‍ഷന്‍കാര്‍ക്കായി കലോത്സവം സംഘടിപ്പിച്ച് കെഎസ്എസ്പിഎ

May 2, 2026 12:06 PM

പെന്‍ഷന്‍കാര്‍ക്കായി കലോത്സവം സംഘടിപ്പിച്ച് കെഎസ്എസ്പിഎ

നിയോജക മണ്ഡലം കമ്മിറ്റിക്ക് കീഴിലെ ഒന്‍പത് മണ്ഡലങ്ങളില്‍ നിന്നായി ഇരുന്നൂറോളം പേര്‍ ആടിയും പാടിയും മറ്റുമായി വിവിധ മത്സരങ്ങളില്‍ തങ്ങളുടെ...

Read More >>
Top Stories










News Roundup






Entertainment News