പേരാമ്പ്ര മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥക്ക് ഉടനടി പരിഹാരം കാണണം : കേരളാ കോണ്‍ഗ്രസ്

പേരാമ്പ്ര മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥക്ക് ഉടനടി പരിഹാരം കാണണം : കേരളാ കോണ്‍ഗ്രസ്
Jul 5, 2025 04:08 PM | By LailaSalam

പേരാമ്പ്ര : പേരാമ്പ്രയിലെ വ്യാപാര മേഖലയുടെ സുപ്രധാന കേന്ദ്രമായ പേരാമ്പ്ര പഴയ മാര്‍ക്കറ്റും പരിസരവും ശോച്യാവസ്ഥയിലായിട്ട് വര്‍ഷങ്ങളായിട്ടും അധികൃതര്‍ ഇതിന് പരിഹാരം കാണാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കേരളാ കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന യോഗമാണ് പ്രതിഷേധം അറിയിച്ചത്. ദിവസേന നൂറുകണക്കിന് ആളുകള്‍വന്നു കൊണ്ടിരിക്കുന്ന മാര്‍ക്കറ്റും പരിസരവും അറ്റകുറ്റപണികള്‍ നടത്തുകയോ മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തുകയോ ചെയ്തിട്ടില്ലന്നും യോഗം കുറ്റപ്പെടുത്തി.

അധികൃതര്‍ ഈ കാര്യങ്ങളില്‍ അടിയന്തിര ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍ എലിപ്പനി അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും യോഗം വിലയിരുത്തി. പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ജില്ലാ പ്രസിഡണ്ട് പി.എം ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട്് സുരേഷ് വാളൂര്‍ അധ്യക്ഷത വഹിച്ചു. രാജീവ് തോമസ്, വിജയന്‍ ചാത്തോത്ത്, ടി.പി ചന്ദ്രന്‍, മനോജ് കുമാര്‍ പിങ്കി, ഹമീദ് ആയിലാണ്ടി, കെ.കെ മണി തുടങ്ങിയവര്‍ സംസാരിച്ചു.




Kerala Congress demands immediate solution to the deplorable condition of Perambra market

Next TV

Related Stories
പേരാമ്പ്രയില്‍ ബസിനടിയില്‍പെട്ട് മദ്ധ്യവയസ്‌കന്‍ മരിച്ചു

May 3, 2026 01:53 PM

പേരാമ്പ്രയില്‍ ബസിനടിയില്‍പെട്ട് മദ്ധ്യവയസ്‌കന്‍ മരിച്ചു

പേരാമ്പ്രയില്‍ നിന്ന് ചെമ്പ്രക്ക് പോവുകയായിരുന്ന ബസിനടിയിലേക്ക് കാല്‍ നടയാത്രക്കാരനായ...

Read More >>
വാല്യക്കോട് എയുപി സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു

May 2, 2026 03:22 PM

വാല്യക്കോട് എയുപി സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു

വാല്യക്കോട് എയുപി സ്‌കൂളില്‍ ഈ അധ്യായന വര്‍ഷത്തെ എല്‍കെജി, യുകെജി ഇംഗ്ലീഷ് മീഡിയം...

Read More >>
ഹ്രസ്വചിത്രത്തിന് പിറവി നല്‍കി ആര്‍ട് ലവേഴ്സ് അസോസിയേഷന്‍

May 2, 2026 03:10 PM

ഹ്രസ്വചിത്രത്തിന് പിറവി നല്‍കി ആര്‍ട് ലവേഴ്സ് അസോസിയേഷന്‍

തികച്ചും ഗ്രാമീണ അന്തരീക്ഷത്തില്‍ ഒരു നാട്ടിലെ ആളുകള്‍ അണിയറയിലും സ്‌ക്രീനിലും ഒത്തു ചേര്‍ന്നപ്പോള്‍ അതൊരു പുതുകലാ പ്രവര്‍ത്തിന്...

Read More >>
നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

May 2, 2026 02:54 PM

നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ആവള സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിക്ക്...

Read More >>
ഷംസുദ്ദീന്‍ പാലേരിക്ക്  ലിവ ഫൗണ്ടേഷന്റെ ആദരവ്

May 2, 2026 12:56 PM

ഷംസുദ്ദീന്‍ പാലേരിക്ക് ലിവ ഫൗണ്ടേഷന്റെ ആദരവ്

മികച്ച സാമൂഹിക സേവകനുള്ള സേവനശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ ഷംസുദ്ദീന്‍ പാലേരിക്ക് സ്വീകരണം...

Read More >>
 പെന്‍ഷന്‍കാര്‍ക്കായി കലോത്സവം സംഘടിപ്പിച്ച് കെഎസ്എസ്പിഎ

May 2, 2026 12:06 PM

പെന്‍ഷന്‍കാര്‍ക്കായി കലോത്സവം സംഘടിപ്പിച്ച് കെഎസ്എസ്പിഎ

നിയോജക മണ്ഡലം കമ്മിറ്റിക്ക് കീഴിലെ ഒന്‍പത് മണ്ഡലങ്ങളില്‍ നിന്നായി ഇരുന്നൂറോളം പേര്‍ ആടിയും പാടിയും മറ്റുമായി വിവിധ മത്സരങ്ങളില്‍ തങ്ങളുടെ...

Read More >>
Top Stories










News Roundup






Entertainment News