നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം
Jul 10, 2025 10:15 AM | By SUBITHA ANIL

പേരാമ്പ്ര: നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

വിദ്യാര്‍ത്ഥികളില്‍ മതേതരബോധവും സാമൂഹികാവബോധവും സൃഷ്ടിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആ ചുമതല നിര്‍വ്വഹിക്കാന്‍ അധ്യാപകര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ അധ്യയന വര്‍ഷം വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ദീര്‍ഘകാലം ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ച കമലാദേവി ടീച്ചറെയും ചടങ്ങില്‍ ആദരിച്ചു. സ്‌കൂളിന്റെ പുതിയ ലോഗോ ചടങ്ങില്‍ പ്രകാശനം ചെയ്തു.

സ്‌കൂള്‍ മാനേജര്‍ എ.വി അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. ഡോ. ടി മുഹമ്മദ് സലീം മുഖ്യപ്രഭാഷണം നടത്തി.

കമലാദേവി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍, വാര്‍ഡ് അംഗം കെ. മധു കൃഷ്ണന്‍, പിടിഎ പ്രസിഡന്റ് കെ.പി റസാഖ്, ടി.എ അബ്ദുള്‍ സലാം, ടി. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. സി.കെ. മുജീബ്, വി.എം അഷറഫ് എന്നിവര്‍ പ്രതിഭകളെ പരിചയപ്പെടുത്തി. പ്രിന്‍സിപ്പല്‍ കെ. സമീര്‍ സ്വാഗതവും പ്രധാനധ്യാപികടി.കെ റാബിയ നന്ദിയും പറഞ്ഞു.


Merit Evening inaugurated at Nochad Higher Secondary School

Next TV

Related Stories
നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു

May 1, 2026 02:41 PM

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു

വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം ആധാര്‍ കാര്‍ഡുമായി വരേണ്ടതാണെന്ന്...

Read More >>
അഡ്വ. കെ.കെ വത്സന്‍ അനുസ്മരണം നടത്തി

May 1, 2026 02:20 PM

അഡ്വ. കെ.കെ വത്സന്‍ അനുസ്മരണം നടത്തി

അഡ്വ. കെ.കെ വത്സന്റെ 5ാം വാര്‍ഷിക അനുസ്മരണ പരിപാടി...

Read More >>
രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്.

May 1, 2026 01:21 PM

രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്.

പേരാമ്പ്രയില്‍ നിന്നും അടിയന്തിരചികിത്സക്കായി രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ആംബുലന്‍സില്‍ നേരെയാണ്...

Read More >>
പൂഴിത്തോട്ടില്‍ കാട്ടുപന്നി ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്

Apr 30, 2026 11:07 PM

പൂഴിത്തോട്ടില്‍ കാട്ടുപന്നി ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്

ജനവാസ മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. പൂഴിത്തോട്ടില്‍ ഇന്ന് പുലര്‍ച്ചെ കാട്ടുപന്നിയുടെ...

Read More >>
പേരാമ്പ്രയില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം

Apr 30, 2026 10:52 PM

പേരാമ്പ്രയില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കുന്ന മെയ് നാലിന് പേരാമ്പ്ര പട്ടണത്തില്‍ ആഹ്ലാദ...

Read More >>
പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  ആദരിച്ച് സെന്റ് മീരാസ് പബ്ലിക്ക് സ്‌കൂള്‍

Apr 30, 2026 04:54 PM

പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് സെന്റ് മീരാസ് പബ്ലിക്ക് സ്‌കൂള്‍

500ല്‍ 499 മാര്‍ക്ക് നേടി ദേശീയ തലത്തില്‍ രണ്ടാം സ്ഥാനം നേടിയ ബി.എസ് അനമിത്രയും, 496 മാര്‍ക്ക് നേടിയ നന്ദിത സുനിലും അഭിമാന...

Read More >>
Top Stories










News Roundup