പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് സെന്റ് മീരാസ് പബ്ലിക്ക് സ്‌കൂള്‍

പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  ആദരിച്ച് സെന്റ് മീരാസ് പബ്ലിക്ക് സ്‌കൂള്‍
Apr 30, 2026 04:54 PM | By LailaSalam

പേരാമ്പ്ര:  പതിറ്റാണ്ടുകളായി പേരാമ്പ്രയില്‍ വിദ്യാഭ്യാസ രംഗത്ത് നിറസാന്നിദ്ധ്യമായി മാറിയ പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക്ക് സ്‌കൂളിന് ഈ വര്‍ഷത്തെ സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷയിലും തിളക്കമാര്‍ന്ന വിജയം.

പരീക്ഷ എഴുതിയ മുഴുവന്‍ പേരും ഫസ്റ്റ് ക്ലാസോടെ മികച്ച വിജയം നേടി. പരീക്ഷ എഴുതിയതില്‍ പകുതിയിലധികം പേരും 90 ശതമാനം മാര്‍ക്കോടെ വിജയിച്ച് വിദ്യാലയത്തിനും നാടിനും അഭിമാനമായി മാറി.

500ല്‍ 499 മാര്‍ക്ക് നേടി ദേശീയ തലത്തില്‍ രണ്ടാം സ്ഥാനം നേടിയ ബി.എസ് അനാമിത്രയും, 496 മാര്‍ക്ക് നേടിയ നന്ദിത സുനിലും അഭിമാന താരങ്ങളായി. മികച്ച വിജയം കാഴ്ചവച്ച വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ ആദരവ് ഒരുക്കി.

വിദ്യാര്‍ത്ഥികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ചു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ ആരംഭിച്ചവര്‍ണാഭമായ ചടങ്ങ് സ്‌കൂള്‍ മാനേജര്‍ പി നരേന്ദ്രന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.


സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മോളിക്കുട്ടി അബ്രഹാം അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം സെന്റ് മീരാസ് പബ്ലിക്സ്‌കൂളില്‍ നിന്നും രാജ്യ പുരസ്‌കാര്‍ നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. മാനേജ്‌മെന്റ് അംഗങ്ങളായ കെ.കെ. മനോഹര്‍, യു.വി. ബാബുരാജ്, അധ്യാപകരായ ജോഷി മാത്യു, ഒ.പി വിനീത തുടങ്ങിയവര്‍ സംസാരിച്ചു.

ഉന്നതവിജയം നേടിയ അനാമിത്ര, നന്ദിത എന്നീ വിദ്യാര്‍ഥിനികള്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവച്ചു. അധ്യാപിക കെ. ഷീജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിധു കമലാസന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍വിദ്യാര്‍ഥികളും അധ്യാപകരുടെയും കലാപരിപാടികള്‍ അരങ്ങേറി.

St. Mira's Public School honors students who achieved high results in the 10th class examination

Next TV

Related Stories
നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു

May 1, 2026 02:41 PM

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു

വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം ആധാര്‍ കാര്‍ഡുമായി വരേണ്ടതാണെന്ന്...

Read More >>
അഡ്വ. കെ.കെ വത്സന്‍ അനുസ്മരണം നടത്തി

May 1, 2026 02:20 PM

അഡ്വ. കെ.കെ വത്സന്‍ അനുസ്മരണം നടത്തി

അഡ്വ. കെ.കെ വത്സന്റെ 5ാം വാര്‍ഷിക അനുസ്മരണ പരിപാടി...

Read More >>
രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്.

May 1, 2026 01:21 PM

രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്.

പേരാമ്പ്രയില്‍ നിന്നും അടിയന്തിരചികിത്സക്കായി രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ആംബുലന്‍സില്‍ നേരെയാണ്...

Read More >>
പൂഴിത്തോട്ടില്‍ കാട്ടുപന്നി ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്

Apr 30, 2026 11:07 PM

പൂഴിത്തോട്ടില്‍ കാട്ടുപന്നി ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്

ജനവാസ മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. പൂഴിത്തോട്ടില്‍ ഇന്ന് പുലര്‍ച്ചെ കാട്ടുപന്നിയുടെ...

Read More >>
പേരാമ്പ്രയില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം

Apr 30, 2026 10:52 PM

പേരാമ്പ്രയില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കുന്ന മെയ് നാലിന് പേരാമ്പ്ര പട്ടണത്തില്‍ ആഹ്ലാദ...

Read More >>
കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തുന്നു

Apr 30, 2026 03:16 PM

കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തുന്നു

കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ 6-ാം മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം മെയ് 3 മുതല്‍ 10...

Read More >>
Top Stories










News Roundup