പേരാമ്പ്രയില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം

പേരാമ്പ്രയില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം
Apr 30, 2026 10:52 PM | By SUBITHA ANIL

പേരാമ്പ്ര : സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കുന്ന മെയ് നാലിന് പേരാമ്പ്ര പട്ടണത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ സമയക്രമം പാലിക്കാന്‍ പേരാമ്പ്ര ഡിവൈഎസ്പി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണയായി. ഇന്ന് പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ആഹ്ലാദ പ്രകടനങ്ങള്‍ക്ക് സമയക്രമം പാലിക്കാന്‍ തീരുമാനമായത്. പ്രദേശത്ത് ആഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങള്‍ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന നിലക്കാണ് യോഗം ചേര്‍ന്നത്.

യോഗത്തില്‍ അംഗീകരിച്ച തീരുമാനങ്ങള്‍ :

വിജയാഘോഷ ജാഥകള്‍ എല്ലാം പേരാമ്പ്ര ടൗണില്‍ കയറി തിരിച്ചു ടൗണില്‍ പോകാതെ ബൈപ്പാസ് വഴി തിരിച്ചു പോകേണ്ടതാണ്. ഉള്‍ പ്രദേശങ്ങളില്‍ നടത്തുന്ന ആഘോഷങ്ങളില്‍ നേതാക്കന്മാര്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ടതാണ്. മൂന്നു മുതല്‍ നാല് മണി വരെ നിയോജകമണ്ഡലം കിട്ടുന്ന ആളുകള്‍ പ്രകടനം പേരാമ്പ്ര ടൗണില്‍ നടത്തണം മറ്റു പാര്‍ട്ടിക്കാര്‍ നടത്താന്‍ പാടില്ല. സംസ്ഥാനം കിട്ടുന്ന പാര്‍ട്ടിക്കാര്‍ 4 മണിക്കു ശേഷം പ്രകടനം നടത്തി 5 നുള്ളില്‍ തീര്‍ക്കണം. 5 മണിക്ക് ശേഷം ബിജെപിയുടെ വിജയാഹ്ലാദം അമ്പലനടയില്‍ നിന്നും ആരംഭിക്കും. എല്ലാ പ്രകടനങ്ങളും ആറുമണിക്ക് നിര്‍ത്തണം. പടക്കങ്ങള്‍ പൊട്ടിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കേണ്ടതാണ്. രണ്ടാം തീയതിക്കുള്ളില്‍ എല്ലാ പ്രചരണ ബോര്‍ഡുകളും മാറ്റേണ്ടതാണ്.

യോഗത്തില്‍ പേരാമ്പ്ര ഡിവൈഎസ് പി അഗസ്റ്റിന്‍, സബ്ബ് ഇന്‍സ്പക്ടര്‍ സനദ്.എന്‍.പ്രദീപ് , വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സത്യന്‍ കടിയങ്ങാട്, കെ.എം ബാലകൃഷ്ണന്‍, സി.കെ. അശോകന്‍, ആര്‍.കെ മുനീര്‍, പി.എസ് സുനില്‍കുമാര്‍, സി ബാലന്‍, പി.എം പ്രകാശന്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, എം.പി. ഹമീദ്, ശ്യാംജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Restrictions on joyous celebrations in Perambra

Next TV

Related Stories
നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു

May 1, 2026 02:41 PM

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു

വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം ആധാര്‍ കാര്‍ഡുമായി വരേണ്ടതാണെന്ന്...

Read More >>
അഡ്വ. കെ.കെ വത്സന്‍ അനുസ്മരണം നടത്തി

May 1, 2026 02:20 PM

അഡ്വ. കെ.കെ വത്സന്‍ അനുസ്മരണം നടത്തി

അഡ്വ. കെ.കെ വത്സന്റെ 5ാം വാര്‍ഷിക അനുസ്മരണ പരിപാടി...

Read More >>
രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്.

May 1, 2026 01:21 PM

രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്.

പേരാമ്പ്രയില്‍ നിന്നും അടിയന്തിരചികിത്സക്കായി രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ആംബുലന്‍സില്‍ നേരെയാണ്...

Read More >>
പൂഴിത്തോട്ടില്‍ കാട്ടുപന്നി ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്

Apr 30, 2026 11:07 PM

പൂഴിത്തോട്ടില്‍ കാട്ടുപന്നി ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്

ജനവാസ മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. പൂഴിത്തോട്ടില്‍ ഇന്ന് പുലര്‍ച്ചെ കാട്ടുപന്നിയുടെ...

Read More >>
പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  ആദരിച്ച് സെന്റ് മീരാസ് പബ്ലിക്ക് സ്‌കൂള്‍

Apr 30, 2026 04:54 PM

പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് സെന്റ് മീരാസ് പബ്ലിക്ക് സ്‌കൂള്‍

500ല്‍ 499 മാര്‍ക്ക് നേടി ദേശീയ തലത്തില്‍ രണ്ടാം സ്ഥാനം നേടിയ ബി.എസ് അനമിത്രയും, 496 മാര്‍ക്ക് നേടിയ നന്ദിത സുനിലും അഭിമാന...

Read More >>
കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തുന്നു

Apr 30, 2026 03:16 PM

കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തുന്നു

കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ 6-ാം മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം മെയ് 3 മുതല്‍ 10...

Read More >>
Top Stories










News Roundup