പേരാമ്പ്ര: കേന്ദ്ര-സംസ്ഥാന സായുധ സേനകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരവുമായി പ്രീ- റിക്രൂട്ട്‌മെന്റ് സെലക്ഷന്‍ ക്യാമ്പ് പേരാമ്പ്രയില്‍ സംഘടിപ്പിക്കുന്നു.
ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, പാരാമിലിട്ടറി തുടങ്ങിയ സേനകളില്‍ 2025 -26 വര്‍ഷങ്ങളിലായി നടക്കാന്‍ പോവുന്ന റിക്രൂട്ട്‌മെന്റിന് മുന്നോടിയായി പരംവീര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ 2025 ആഗസ്റ്റ് 10 ന് ഞായര്‍ രാവിലെ 9 മണിക്ക് പേരാമ്പ്ര റിജീയണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചാണ് പ്രീ റിക്രൂട്ട്‌മെന്റ് സെലക്ഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
എന്‍ഡിഎ, എംഎന്‍എസ്, സിഡിഎസ്, എഎഫ്എംസി പാരാമിലിട്ടറി എന്നി മേഖലകളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സും ഉണ്ടായിരിക്കും. ലക്ഷക്കണക്കിന് പുതിയ നിയമനങ്ങളാണ് യുവതീയുവാക്കൾക്കായി ഉണ്ടാകാൻ പോകുന്നത്. 15 നും - 28 വയസ്സിനും ഇടയില്‍ പ്രായമുള്ള എസ്എസ്എല്‍സി, പ്ലസ് ടും ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ള യുവതി-യുവാക്കള്‍ക്കാണ് അവസരം.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 9 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി സൗജന്യ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544 288047, 7025158825, 8891631548 എന്ന നമ്പറില്‍ ബന്ധപ്പെടുക.


Content Highlight: Pre-recruitment selection camp in Perenbra











































.jpg)
