adimage

adimage

പേരാമ്പ്ര ബൈപ്പാസിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന: നിയമലംഘനങ്ങള്‍ക്ക് പിഴ

 പേരാമ്പ്ര ബൈപ്പാസിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന: നിയമലംഘനങ്ങള്‍ക്ക് പിഴ adimage adimage
2026-07-22T16:12:00 | By SUBITHA ANIL
#Perambra #Bypass #Health Inspection #Food Safety #Restaurants #Fine #Kerala Health Department

പേരാമ്പ്ര: മഴക്കാലത്ത് രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ പേരാമ്പ്ര ബൈപ്പാസിലെ ഭക്ഷണശാലകളില്‍ പരിശോധന നടത്തി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത്, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരും ഫുഡ് സേഫ്റ്റി ഓഫീസര്‍മാരും സംയുക്തമാണ് പരിശോധന നടത്തിയത്.

ബൈപ്പാസിലെ ഇരുപതോളം ഭക്ഷണശാലകളിലാണ് ഒരേസമയം പരിശോധന നടത്തിയത്. പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി. വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്നതും, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തുന്നതും, കച്ചവടത്തിന് ആവശ്യമായ ലൈസന്‍സും മറ്റ് രേഖകളും ഇല്ലാത്തതുമായ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.


പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയില്‍ മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിനും നിരവധി കടകള്‍ക്ക് പിഴ ചുമത്തി. ഭക്ഷണപദാര്‍ത്ഥങ്ങള്‍ മൂടിവെക്കാതെ സൂക്ഷിക്കുന്നതും തൊഴിലാളികള്‍ ശുചിത്വം പാലിക്കാത്തതും പരിശോധനയില്‍ കണ്ടെത്തി.

മഴക്കാലത്ത് ജലജന്യ രോഗങ്ങളും ഭക്ഷ്യവിഷബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കര്‍ശന പരിശോധന നടത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും പരിശോധന തുടരുമെന്നും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പൊതുജനങ്ങളും സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Content Highlight: Health Department Inspection at Perambra Bypass Restaurants, Fines Imposed

#Perambra #Bypass #Health Inspection #Food Safety #Restaurants #Fine #Kerala Health Department

adimage adimage

Next TV

adimage
Related Stories
 കുളക്കണ്ടം ക്ഷീര സംഘം തെരഞ്ഞെടുപ്പ്; ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു

Jul 22, 2026 03:24 PM

കുളക്കണ്ടം ക്ഷീര സംഘം തെരഞ്ഞെടുപ്പ്; ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു

ചങ്ങരോത്ത് കുളക്കണ്ടം ക്ഷീര സഹകരണ സംഘത്തിന്റെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ എന്നിവരെ ഔദ്യോഗിക പാനൽ എതിരില്ലാതെ...

Read More >>
കാര്‍ഗില്‍ വിജയ് ദിവസ്: കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്മരണാഞ്ജലിയും ദീപം തെളിക്കലും

Jul 22, 2026 01:52 PM

കാര്‍ഗില്‍ വിജയ് ദിവസ്: കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്മരണാഞ്ജലിയും ദീപം തെളിക്കലും

കാർഗിൽ യുദ്ധത്തിലെ രക്തസാക്ഷികളെ സ്മരിച്ച് ജൂലൈ 26-ന് കോഴിക്കോട് ജില്ലയിൽ കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയറിന്റെ നേതൃത്വത്തിൽ...

Read More >>
രണ്ടാമത് കെ. എസ്. പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം റിദിന്‍ ദാമുവിന്

Jul 22, 2026 01:07 PM

രണ്ടാമത് കെ. എസ്. പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം റിദിന്‍ ദാമുവിന്

തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ രണ്ടാമത് കെ. എസ്. പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം മാതൃഭൂമി ഫോട്ടോഗ്രാഫര്‍ റിദിന്‍ ദാമുവിന്. ‘ഭക്ഷണ ചങ്ങല’...

Read More >>
adimage
രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റില്‍ നാടാകെ പ്രതിഷേധം

Jul 22, 2026 12:54 PM

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റില്‍ നാടാകെ പ്രതിഷേധം

ഡൽഹിയിലെ യുവജന മുന്നേറ്റത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ച രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കേരള എംപിമാർ, മറ്റ് കോൺഗ്രസ് നേതാക്കൾ...

Read More >>
 വി.എസ്. അച്യുതാനന്ദന്‍ ഒന്നാം ചരമവാര്‍ഷികം; പേരാമ്പ്രയില്‍ പ്രകടനവും അനുസ്മരണ സമ്മേളനവും

Jul 22, 2026 11:53 AM

വി.എസ്. അച്യുതാനന്ദന്‍ ഒന്നാം ചരമവാര്‍ഷികം; പേരാമ്പ്രയില്‍ പ്രകടനവും അനുസ്മരണ സമ്മേളനവും

വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പേരാമ്പ്രയിൽ സി.പി.ഐ(എം) പ്രകടനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. കെ.കെ ദിനേശൻ...

Read More >>
 ഹോണറേറിയം കുടിശ്ശിക; പേരാമ്പ്രയില്‍ അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധം

Jul 22, 2026 11:15 AM

ഹോണറേറിയം കുടിശ്ശിക; പേരാമ്പ്രയില്‍ അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധം

ഹോണറേറിയം കുടിശ്ശികയാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പേരാമ്പ്രയിൽ അങ്കണവാടി ജീവനക്കാരും ഹെൽപ്പർമാരും സിഐടിയുവിന്റെ നേതൃത്വത്തിൽ പ്രതിഷേധ...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage
adimage