#VS Achuthanandan #CPI(M) #Perambra #Death Anniversary
പേരാമ്പ്ര: സിപിഐ (എം) പേരാമ്പ്ര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ. ദിനേശന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനകീയ മുഖ്യമന്ത്രി എന്ന നിലയിലും ജീവിതത്തിലുടനീളം സാധാരണക്കാര്‍ക്കൊപ്പം നിന്ന നേതാവ് എന്ന നിലയിലും വി.എസിന്റെ സംഭാവനകള്‍ അദ്ദേഹം അനുസ്മരിച്ചു.
സാധാരണക്കാരുടെ അവകാശങ്ങള്‍ക്കായി അവസാന ശ്വാസം വരെ പൊരുതിയ നേതാവായിരുന്നു വി.എസ് എന്നും അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്ന് മുന്നോട്ട് പോകുമെന്നും കെ.കെ. ദിനേശന്‍ പറഞ്ഞു. എസ്എഫ്‌ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം രഹന സബീന, കെ.വി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
മുന്‍ എംഎല്‍എ കെ. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. വി.കെ. പ്രമോദ് സ്വാഗതം പറഞ്ഞു. എന്‍.പി. ബാബു, ടി.പി. കുഞ്ഞനന്ദന്‍, സി.കെ. അശോകന്‍, കെ.പി. രവീന്ദ്രന്‍, എം.കെ. നളിനി, ഡോ. കെ.കെ. ഹനീഫ, പി. പ്രസന്ന തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.


പാര്‍ട്ടി പ്രവര്‍ത്തകരും യുവജനങ്ങളും സ്ത്രീകളുമടക്കം നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ അണിനിരന്നത്. വി.എസിന്റെ ഓര്‍മ്മകള്‍ പുതുക്കി സാമൂഹ്യനീതിക്കും പുരോഗമനത്തിനുമായി പോരാടുമെന്ന ആഹ്വാനത്തോടെയാണ് പരിപാടികള്‍ സമാപിച്ചത്.
Content Highlight: VS Achuthanandan First Death Anniversary Observed in Perambra by CPI(M)












































.jpg)
