adimage

adimage

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റില്‍ നാടാകെ പ്രതിഷേധം

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റില്‍ നാടാകെ പ്രതിഷേധം adimage adimage
2026-07-22T12:54:00 | By DEVARAJ KANNATTY
#Rahul Gandhi #Priyanka Gandhi #Delhi Protest #Youth March

പേരാമ്പ്ര: ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന യുവജന മുന്നേറ്റത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പങ്കെടുത്ത കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കേരളത്തില്‍ നിന്നുള്ള എംപിമാര്‍, മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ക്കുനേരെ കേന്ദ്ര പൊലീസ് നടത്തിയ ആക്രമണത്തില്‍ നാടെങ്ങും പ്രതിഷേധം. പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രിതന്നെ കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍, കേന്ദ്ര വിദ്യാഭ്യാസ മേഖലയിലെ അഴിമതികള്‍ എന്നിവയ്ക്കെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്തുണയുമായാണ് പ്രതിപക്ഷ നേതാക്കള്‍ ഡല്‍ഹിയില്‍ സമരം നടത്തിയത്. പ്രതിഷേധിക്കുകയായിരുന്ന നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് തടയുകയും ആക്രമിക്കുകയും ചെയ്ത നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.

പേരാമ്പ്ര പുറ്റംപൊയില്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.


കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കും പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു മാര്‍ച്ച്. വിദ്യാര്‍ത്ഥികളുടെ ഭാവിയുമായി കളിക്കുന്നവരെ സംരക്ഷിക്കുകയും അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരെ ജയിലിലടയ്ക്കുകയും ചെയ്യുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

പ്രകടനത്തിന് കോണ്‍ഗ്രസ് നേതാക്കളായ റഷീദ് പുറ്റംപൊയില്‍, വി.കെ. രമേശന്‍, പൊയില്‍ സുരേന്ദ്രന്‍, പി.പി. ബഷീര്‍, കോടേരി കുഞ്ഞനന്തന്‍ നായര്‍, ചാലില്‍ ഉമ്മര്‍, കെ.കെ. സത്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പേരാമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പേരാമ്പ്ര ടൗണില്‍ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും സംഘടിപ്പിച്ചു.


വിദ്യാര്‍ത്ഥികളുടെ ഭാവി കളയുന്ന നീറ്റ് ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമരം ചെയ്യുന്നവരെ ജയിലിലടയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

പരിപാടിയില്‍ മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ജറീഷ്, കെ.പി. റസാഖ്, ട്രഷറര്‍ ഹാഫിസ് സി.കെ, കെ.സി. മുഹമ്മദ്, സലിം മിലാസ് എന്നിവരും പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി നിയാസ് കക്കാട്, ടി.കെ. നഹാസ്, ഷബീര്‍ ചാലില്‍, നിഷാദ് ആര്‍.എം, യാസര്‍ എം.സി, നിസാര്‍ വയലാളി തുടങ്ങിയവര്‍ സംസാരിച്ചു.

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കടിയങ്ങാട് പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി ഇബ്രാഹിം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ് സുനന്ദ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് പ്രകാശന്‍ കന്നാട്ടി, സത്യന്‍ കല്ലൂര്‍, അരുണ്‍ പെരുമന, പി.കെ കൃഷ്ണദാസ്, കെ.ടി ബാലന്‍, വിജയന്‍ കല്ലൂര്‍, കെ.പി താര, പി ശാലിനി, സുമിത്ത് കടിയങ്ങാട്, കെ.കെ അന്‍സാര്‍, എന്‍.എസ് ഭൂപേഷ്, ഷിബു നന്ദനം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യ മര്യാദകള്‍ കാറ്റില്‍ പറത്തുകയാണെന്നും പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം യുവജനങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പിന്തുണയോടെ നീറ്റ് ക്രമക്കേടുകള്‍ക്കെതിരായ സമരം തുടരുമെന്നും പ്രതിപക്ഷ നേതാക്കളെ ഉടന്‍ മോചിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Content Highlight: Protest Against Police Attack on Rahul Gandhi and Priyanka in Delhi near by perambra

#Rahul Gandhi #Priyanka Gandhi #Delhi Protest #Youth March

adimage adimage

Next TV

adimage
Related Stories
രണ്ടാമത് കെ. എസ്. പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം റിദിന്‍ ദാമുവിന്

Jul 22, 2026 01:07 PM

രണ്ടാമത് കെ. എസ്. പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം റിദിന്‍ ദാമുവിന്

തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ രണ്ടാമത് കെ. എസ്. പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം മാതൃഭൂമി ഫോട്ടോഗ്രാഫര്‍ റിദിന്‍ ദാമുവിന്. ‘ഭക്ഷണ ചങ്ങല’...

Read More >>
 വി.എസ്. അച്യുതാനന്ദന്‍ ഒന്നാം ചരമവാര്‍ഷികം; പേരാമ്പ്രയില്‍ പ്രകടനവും അനുസ്മരണ സമ്മേളനവും

Jul 22, 2026 11:53 AM

വി.എസ്. അച്യുതാനന്ദന്‍ ഒന്നാം ചരമവാര്‍ഷികം; പേരാമ്പ്രയില്‍ പ്രകടനവും അനുസ്മരണ സമ്മേളനവും

വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പേരാമ്പ്രയിൽ സി.പി.ഐ(എം) പ്രകടനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. കെ.കെ ദിനേശൻ...

Read More >>
 ഹോണറേറിയം കുടിശ്ശിക; പേരാമ്പ്രയില്‍ അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധം

Jul 22, 2026 11:15 AM

ഹോണറേറിയം കുടിശ്ശിക; പേരാമ്പ്രയില്‍ അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധം

ഹോണറേറിയം കുടിശ്ശികയാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പേരാമ്പ്രയിൽ അങ്കണവാടി ജീവനക്കാരും ഹെൽപ്പർമാരും സിഐടിയുവിന്റെ നേതൃത്വത്തിൽ പ്രതിഷേധ...

Read More >>
adimage
എംഡിഎംഎയുമായി കൂത്താളി സ്വദേശി പൊലീസ് പിടിയിൽ

Jul 21, 2026 07:38 PM

എംഡിഎംഎയുമായി കൂത്താളി സ്വദേശി പൊലീസ് പിടിയിൽ

മേപ്പയ്യൂരിനടത്ത് കൂനംവള്ളിക്കാവ് ബസ് സ്റ്റോപ്പിന് സമീപം വെച്ച് ഇന്ന് വൈകിട്ട്...

Read More >>
 ചെറിയ കുമ്പളത്ത് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

Jul 21, 2026 05:14 PM

ചെറിയ കുമ്പളത്ത് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയ കുമ്പളത്ത് ഷിഗല്ല കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കുടിവെള്ള പരിശോധനയും അണുനശീകരണവും...

Read More >>
പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

Jul 21, 2026 04:48 PM

പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

ദൃശ്യ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്ററിന്റെ നേതൃത്വത്തിൽ പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം നടന്നു. റോഡ് സുരക്ഷ, പ്രഥമശുശ്രൂഷ, ഗാർഹിക...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage
adimage