സ്‌നേഹ വീടുകള്‍ യാഥാര്‍ഥ്യമാക്കി ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്ര

സ്‌നേഹ വീടുകള്‍ യാഥാര്‍ഥ്യമാക്കി ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്ര
Aug 18, 2025 12:24 PM | By SUBITHA ANIL

പേരാമ്പ്ര: ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്ര ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ച അഞ്ച് സ്‌നേഹ വീടുകള്‍ യാഥാര്‍ഥ്യമായി. ജീവിതത്തിന്റെ സങ്കീര്‍ണമായ സാഹചര്യങ്ങളാല്‍ ജീവിതം കൈവിട്ടുപോയ അഞ്ചു കുടുംബങ്ങള്‍ക്കാണ് ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് വഴിയൊരുക്കിയത്.


സ്‌നേഹവും കരുതലും നല്‍കി തിരുത്തി എഴുതേണ്ട സാമൂഹ്യ പരിസരങ്ങളാണ് നമുക്ക് ചുറ്റും. സമൂഹത്തിലെ നിറം മങ്ങിയ നിരവധി കാഴ്ചകളാണ് സ്നേഹവീട് എന്ന ആശയത്തിലേക്ക് നയിച്ചത്.

മാറാരോഗങ്ങള്‍ക്ക് അടിമപെട്ടവര്‍, വൈധവ്യം കൊണ്ട് ഒറ്റപെട്ടുപോയവര്‍, പൊടുന്നനെ വന്ന രോഗങ്ങള്‍കൊണ്ട് ഒരു മുറിയിലെ കട്ടിലിലേക്ക് ലോകം ചുരുങ്ങിപോയവര്‍, വിവാഹ പ്രായം കഴിഞ്ഞ ഭവനരഹിതര്‍ ഇങ്ങനെ സങ്കീര്‍ണതകളില്‍ ജീവിക്കുന്ന അഞ്ചു കുടുംബങ്ങള്‍ക്കാണ് ഹസ്ത സ്നേഹവീട് നല്‍കി തണലൊരുക്കുന്നത്.


5 ഹസ്ത സ്‌നേഹവീടുകളുടെ താക്കോല്‍ കൈമാറല്‍ ഒറ്റ വേദിയില്‍ വെച്ച് നടക്കുന്നു. 2025 ആഗസ്ത് 26 ഉച്ചക്ക് 2.30 ന് ആര്‍.പി രവീന്ദ്രന്‍ നഗര്‍ (പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി ഹാള്‍) വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വടകര എംപി ഷാഫി പറമ്പില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

അഡ്വ ടി സിദ്ദിഖ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. ആദരിക്കല്‍ ചടങ്ങ് ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാര്‍ നിര്‍വഹിക്കും. അഡ്വ പി.എം നിയാസ്, അഡ്വ കെ ജയന്ത്, എന്‍ സുബ്രമണ്യന്‍, കെ.എം അഭിജിത്ത്, കെ ബാലനാരായണന്‍ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുന്നു.






Love homes made a reality by Hast Charitable Trust, Perambra

Next TV

Related Stories
ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു

Apr 27, 2026 12:39 PM

ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു

ചൂട് കനത്തതോടെ പാമ്പുകള്‍ ഭീഷണി ആവുന്നു. പുളിക്കല്‍ പ്രകാശിന്റെ...

Read More >>
നടുവണ്ണൂര്‍ മന്ദങ്കാവ് പുതിയോട്ടില്‍ പര്യായ് അന്തരിച്ചു

Apr 27, 2026 12:24 PM

നടുവണ്ണൂര്‍ മന്ദങ്കാവ് പുതിയോട്ടില്‍ പര്യായ് അന്തരിച്ചു

നടുവണ്ണൂര്‍ മന്ദങ്കാവിലെ പുതിയോട്ടില്‍...

Read More >>
നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; എസ് സി/എസ് ടി കോ-ഓഡിനേഷന്‍ കമ്മിറ്റി

Apr 27, 2026 11:54 AM

നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കണം; എസ് സി/എസ് ടി കോ-ഓഡിനേഷന്‍ കമ്മിറ്റി

കണ്ണൂര്‍ ജില്ലയിലെ അഞ്ചരകണ്ടി ദന്തല്‍കോളെജ് വിദ്യാര്‍ത്ഥി നിധിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ വേണ്ടി...

Read More >>
വനിതാ സംഗമവും മികച്ച വനിതാ കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

Apr 27, 2026 10:41 AM

വനിതാ സംഗമവും മികച്ച വനിതാ കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ കമ്മിററിയുടെ നേതൃത്വത്തില്‍ ഹരിത ചാര്‍ത്ത് 2026 വനിതാ സംഗമവും...

Read More >>
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

Apr 27, 2026 12:07 AM

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാലില്‍ വാര്‍ഡ് തല ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

Read More >>
 പേരാമ്പ്രയില്‍ യുവതിക്ക് പാമ്പ് കടിയേറ്റു

Apr 26, 2026 11:45 PM

പേരാമ്പ്രയില്‍ യുവതിക്ക് പാമ്പ് കടിയേറ്റു

ശംഖ് വരയന്‍ ഇനത്തില്‍ പെട്ട പാമ്പ് ആണ് കടിച്ചത്. പിന്നീട് പാമ്പിനെ വീടിന്റെ...

Read More >>
Top Stories










News Roundup






News from Regional Network