പേരാമ്പ്ര: മേപ്പയ്യൂര്‍ പുളിയത്തിങ്കലില്‍ വീടിനു മുകളില്‍ സ്ഥാപിച്ച സോളാര്‍പാനലിന്റെ ബാറ്ററി യൂണിറ്റിന് തീ പിടിച്ചു.
പട്ടോറക്കല്‍ അബ്ദുല്‍ നബീല്‍ എന്നയാളുടെ വീടിനു മുകളില്‍ സ്ഥാപിച്ച സോളാര്‍പാനലിനോടൊപ്പമുള്ള ബാറ്ററിയൂണിറ്റിനാണ് തീ പിടിച്ചത്. വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ തീയും പുകയും കണ്ട് പരിഭ്രാന്തരായ അയല്‍വാസികള്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീഖിന്റെയും നേതൃത്വത്തില്‍ ഫയര്‍ യൂണിറ്റ് എത്തിയശേഷം വീട് തുറന്നു മുകളിലത്തെ നിലയിലുള്ള ബാറ്ററി യൂണിറ്റിന്റെ ഇലക്ട്രിക്കല്‍ കണക്ഷന്‍ വിച്ഛേദിച്ചു സുരക്ഷിതമാക്കി. സോളാര്‍ പാനലിന്റെ മൂന്നോളം ബാറ്ററികള്‍ കത്തി നശിച്ചു.
നിലയത്തിലെ ഉദ്യോഗസ്ഥരായ കെ ശ്രീകാന്ത്, ടി ബബീഷ്, കെ.പി വിപിന്‍, അശ്വിന്‍ ഗോവിന്ദ്, കെ ജിഷാദ്, ബി അശ്വിന്‍, കെ അജേഷ്, ആരാധ് കുമാര്‍ ഹോം ഗാര്‍ഡ്മാരായ എ.എം രാജീവന്‍, പി മുരളീധരന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.


Content Highlight: The battery unit of a solar panel installed on top of a house caught fire at meppayoor







































.jpg)
