പേരാമ്പ്ര: പേരാമ്പ്ര എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ പേരാമ്പ്ര പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അശാസ്ത്രീയമായ എന്‍എംഎംഎസ് പിന്‍വലിക്കുക, ഭൂവികസന പ്രവൃത്തികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, നീര്‍ത്തട അടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കുന്നതിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക, കൂലി കുടിശ്ശിക ഉടന്‍ അനുവദിക്കുക, ദിവസവേതനം 600 രൂപയായി വര്‍ധിപ്പിക്കുക, തൊഴില്‍ദിനങ്ങള്‍ 200 ആക്കി ഉയര്‍ത്തുക, തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ നൂറ് കണക്കിന് തൊഴിലുറപ്പ് തൊഴിലാളികള്‍ പേരാമ്പ്ര പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ. സജീഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഏരിയാപ്രസിഡന്റ് ഇ. ശ്രീജയ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ കെ.വി. കുഞ്ഞിക്കണ്ണന്‍, സിഐടിയു ഏരിയാ സെക്രട്ടറി കെ. സുനില്‍, ടി.പി. കുഞ്ഞനന്ദന്‍, സിസിലി എന്നിവര്‍ സംസാരിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.എം. അശോകന്‍, എം. നളിനി, ഏരിയാ ഭാരവാഹികളായ എ.എം. രാമചന്ദ്രന്‍, എന്‍. സുനിത, എന്‍.എം. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഏരിയാ സെക്രട്ടറി ടി.പി. കുഞ്ഞനന്ദന്‍ സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം സിസിലി നന്ദിയും പറഞ്ഞു.
Content Highlight: NREG workers marched to the Parempra Post Office










































.jpg)
