പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സ്വച്ഛത ഹി സേവ ശുചിത്വോത്സവത്തിന്റെ ഭാഗമായി പേരാമ്പ്ര ബൈപാസ് റോഡില്‍ മെഗാ ക്ലീനിംഗും, പ്രതിഞ്ജയും ശുചിത്വ ചങ്ങലയും സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ജി ഇ ഒ ധന്യ, ശുചിത്വമിഷന്‍ ബ്ലോക്ക് പ്രതിനിധി വി.പി ഷൈനി, ഹരിത കേരള മിഷന്‍ പ്രതിനിധി വി.ബി ലിബിന, സികെജിഎം കോളെജ് എന്‍എസ്എസ് സെക്രട്ടറി റാനിയ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കാരയാട് തുടങ്ങിയവര്‍ സംസാരിച്ചു.
160 എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പങ്കെടുത്ത പരിപാടിയില്‍ ബൈപ്പാസ് റോഡിന് ഇരുവശത്തുമുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറി.


Content Highlight: Perambra Block Panchayat cleanliness festival; mega cleaning carried out on the perambra bypass road









































.jpg)
