adimage

adimage

കാലിക്കറ്റ് പ്രസ്‌ക്ലബ് പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ട്വന്റിഫോര്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ സമീര്‍ സി. മുഹമ്മദിന്

 കാലിക്കറ്റ് പ്രസ്‌ക്ലബ് പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ട്വന്റിഫോര്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ സമീര്‍ സി. മുഹമ്മദിന് adimage adimage
2025-10-17T15:50:00 | By SUBITHA ANIL

കോഴിക്കോട്: 2024 ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡിന് ട്വന്റിഫോര്‍ ന്യൂസ് കോഴിക്കോട് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ സമീര്‍ സി. മുഹമ്മദ് അര്‍ഹനായി.

പിടിഐ ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും കാലിക്കറ്റ് പ്രസ് ക്ലബും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ്. 2024 ജൂണ്‍ 22 ന് സംപ്രേഷണം ചെയ്ത സാഫല്യം ഭവന പദ്ധതി തകിടം മറിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കാണ് പുരസ്‌കാരം.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഭൂമിയും വീടുമില്ലാത്ത പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടം ലഭ്യമാക്കുന്ന പദ്ധതിപ്രകാരം കോഴിക്കോട് ചേളന്നൂരില്‍ നിര്‍മ്മിച്ച ബഹുനില കെട്ടിടം കെടുകാര്യസ്ഥതയെ തുടര്‍ന്ന് നാശത്തിന്റെ വക്കിലായതാണ് വാര്‍ത്തയുടെ ഉള്ളടക്കം.

മുതിര്‍ന്ന ദൃശ്യമാധ്യമപ്രവര്‍ത്തകരായ പി.ടി. നാസര്‍, കെ.പി. രമേഷ്, കാലിക്കറ്റ് പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് ജേണലിസം ഡയറക്ടര്‍ വി.ഇ ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഇ.പി. മുഹമ്മദും സെക്രട്ടറി പി.കെ. സജിത്തും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാന വനിതാ കമ്മിഷന്റെ 2024 ലെ വര്‍ഷത്തെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പി.എ സഹീദ് സ്മാരക പുരസ്‌കാരം (2025), മികച്ച പരിസ്ഥിതി റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് (2024), കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്റെ അവാര്‍ഡ് (2016), കര്‍ഷക പെന്‍ഷനേഴ്സ് സെന്റര്‍ അവാര്‍ഡ് (2016), കൊച്ചി ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ അവാര്‍ഡ് (2015), മികച്ച ഹ്യൂമന്‍ ഇന്‍ട്രസ്റ്റഡ് സ്റ്റോറിക്കുള്ള മണപ്പുറം മിന്നലെ സംസ്ഥാന അവാര്‍ഡ് (2016) എന്നിവ ലഭിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ കീഴാറ്റൂര്‍ വഴങ്ങോട് സ്വദേശിയായ സമീര്‍ സി. മുഹമ്മദ് 2013 മുതല്‍ ദൃശ്യ മാധ്യമ പ്രവര്‍ത്തകനായി ജോലി ചെയ്യുന്നു.

ചാലിയത്തൊടി മുഹമ്മദ് - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ ഡോ. എം. സുജൈന. മകള്‍ ഫാത്തിമ ദുആ.

വാര്‍ത്താസമ്മേളനത്തില്‍ പ്രസ് ക്ലബ് ട്രഷറര്‍ പി. പ്രജിത്ത്, ജോ. സെക്രട്ടറി ഒ. സയ്യിദ് അലി ശിഹാബ് തങ്ങള്‍ എന്നിവരും പങ്കെടുത്തു



Content Highlight: Calicut Press Club P. Unnikrishnan Award for Twenty-Four Senior Reporter Sameer C. Mohammed

adimage adimage

Next TV

adimage
Related Stories
എംഡിഎംഎയുമായി കൂത്താളി സ്വദേശി പൊലീസ് പിടിയിൽ

Jul 21, 2026 07:38 PM

എംഡിഎംഎയുമായി കൂത്താളി സ്വദേശി പൊലീസ് പിടിയിൽ

മേപ്പയ്യൂരിനടത്ത് കൂനംവള്ളിക്കാവ് ബസ് സ്റ്റോപ്പിന് സമീപം വെച്ച് ഇന്ന് വൈകിട്ട്...

Read More >>
 ചെറിയ കുമ്പളത്ത് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

Jul 21, 2026 05:14 PM

ചെറിയ കുമ്പളത്ത് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയ കുമ്പളത്ത് ഷിഗല്ല കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കുടിവെള്ള പരിശോധനയും അണുനശീകരണവും...

Read More >>
പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

Jul 21, 2026 04:48 PM

പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

ദൃശ്യ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്ററിന്റെ നേതൃത്വത്തിൽ പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം നടന്നു. റോഡ് സുരക്ഷ, പ്രഥമശുശ്രൂഷ, ഗാർഹിക...

Read More >>
adimage
റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ സ്ഥാനാരോഹണ ചടങ്ങ് ശ്രദ്ധേയമായി

Jul 21, 2026 04:32 PM

റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ സ്ഥാനാരോഹണ ചടങ്ങ് ശ്രദ്ധേയമായി

റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ 27-ാമത് സ്ഥാനാരോഹണ ചടങ്ങ് നടന്നു. സി.കെ.കെ നായർ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു. ഡിസ്ട്രിക് ഗവർണർ ഇലക്ട് ദീപക് കുമാർ...

Read More >>
 തൂഫാന്‍ പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി ദുബൈ കെഎംസിസി മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി

Jul 21, 2026 03:07 PM

തൂഫാന്‍ പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി ദുബൈ കെഎംസിസി മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി

ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് ദുബൈ കെഎംസിസി മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി....

Read More >>
ചെറുവണ്ണൂരില്‍ കെ.സി. മൊയ്തിയുടെ ആറാമത് ചരമവാര്‍ഷിക അനുസ്മരണം നടത്തി

Jul 21, 2026 02:18 PM

ചെറുവണ്ണൂരില്‍ കെ.സി. മൊയ്തിയുടെ ആറാമത് ചരമവാര്‍ഷിക അനുസ്മരണം നടത്തി

കഴിഞ്ഞ വര്‍ഷങ്ങളില്‍ നാടിനും സംഘടനയ്ക്കും വേണ്ടി അദ്ദേഹം നല്‍കിയ സേവനങ്ങള്‍ അനുസ്മരിച്ചുകൊണ്ടാണ് യോഗം നടന്നത്....

Read More >>
adimage
Top Stories










adimage adimage
GCC News






adimage adimage adimage
adimage