പേരാമ്പ്ര :സില്‍വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഫുഡ് ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ലോക ഭക്ഷ്യ ദിനാചരണം സംഘടിപ്പിച്ചു. കോഴിക്കോട് റീജിയനല്‍ ലബോറട്ടോറി ജൂനിയര്‍ റീസര്‍ച് ഓഫിസര്‍ പി. കെ ഇര്‍ഫാന്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ മാനേജര്‍ എ കെ തറുവായി ഹാജി, സ്റ്റാഫ് സെക്രട്ടറി ടി.ഷിജുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അബ്ദുല്‍ മലിക് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിദ്യാര്‍ത്ഥി പ്രതിനിധി നഫാ ഫാത്തിമ നന്ദിയും പറഞ്ഞു. ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ വൈവിധ്യമാര്‍ന്ന നവ ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനവും നടന്നു.


World Food Day celebration organized










































