പാലേരി: കെഎസ്എസ്പിഎ ചങ്ങരോത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലേരി വില്ലേജ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണാസമരം സംഘടിപ്പിച്ചു.
മെഡിസെപ്പ് പ്രീമിയം വര്‍ദ്ദനവ് പിന്‍വലിക്കുക, പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തുക, ഡിആര്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ധര്‍ണ്ണാസമരം സംഘടിപ്പിച്ചത്.
കെഎസ്എസ്പിഎ നിയോജകമണ്ഡലം പ്രസിഡന്റ് വി. കണാരന്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് അംഗങ്ങളായ സക്കീന കാസിം, ബാലന്‍ മണ്ടയുള്ളതില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.പി. ഇബ്രാഹീം, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രകാശന്‍ കന്നാട്ടി, യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ പുതുക്കോട്ട് രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കെഎസ്എസ്പിഎ മണ്ഡലം പ്രസിഡന്റ് പി.കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.കെ. ദാമോദരന്‍ സ്വാഗതവും പി.കെ. കൃഷ്ണദാസ് നന്ദിയും പറഞ്ഞു.


KSSPA organizes protest dharna at paleri







































