കൂത്താളി : കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ആരംഭിച്ച മിത്ര ക്ലിനിക് ആന്‍ഡ് ഡയഗ്‌നോസിക് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.
കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഡയറക്ടര്‍ ഡോ: എസ്. അനൂപ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ജനറല്‍ ഒ.പി, സ്‌പെഷ്യലിറ്റി ഒ.പി, ഫാര്‍മസി, ലബോറട്ടറി, ഇ.സി.ജി, അത്യാഹിതവിഭാഗം, ഫിസിയോതെറാപ്പി, നഴ്‌സിംഗ് സര്‍വീസ്, ഹോം കെയര്‍ സര്‍വീസ് തുടങ്ങി ആരോഗ്യ രംഗത്ത് ആധുനിക സംവിധാനവുമായാണ് ക്ലിനിക് ആരംഭിച്ചിരിക്കുന്നത്.
കാലത്ത് 7 മുതല്‍ വൈകീട്ട് 8 വരെയാണ് പ്രവര്‍ത്തന സമയം. കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍കൂര്‍ ബുക്കിങ്ങിനുമായി 9072040302 എന്ന നമ്പറില്‍ ബന്ധപ്പെടുക.


Mitra Clinic and Diagnostic Center begins operations at koothali







































