വട്ടോളി : സര്‍ഗവേദി സാഹിത്യക്കൂട്ടം വാര്‍ഷികാഘോഷവും 'തുലാസ് ' പുസ്തക പ്രകാശനവും നടന്നു.
വട്ടോളി യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി കവി ഡോ: സോമന്‍ കടലൂര്‍ ജീന വയനാടിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. വിനോദ് വട്ടോളി പുസ്തക പരിചയം നടത്തി.
പ്രേമന്‍ തണലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കലാസാംസ്‌കാരിക രംഗത്തെ പ്രതിഭകളായ ഡോ: സോമന്‍ കടലൂര്‍, സന്നദ്ധ പ്രവര്‍ത്തക ജീന വയനാട്, എന്‍.വി ചന്ദ്രന്‍, വിനീത ദിനേശ്, അനീഷ് പാറക്കണ്ടി, സുരേന്ദ്രന്‍ പച്ചപാലം, സായി ലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. പ്രജിത അനില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുവര്‍ണ്ണ അനീഷ് നന്ദിയും പറഞ്ഞു.
Sargavedi Literary Group's anniversary celebration and book launch held









































