ചെറുവണ്ണൂര്‍ : മഹാനായ വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി തങ്ങള്‍ നടത്തിവന്നിരുന്ന ചരിത്രപ്രസിദ്ധമായ മിഅ്‌റാജ് നേര്‍ച്ചക്ക് ചെറുവണ്ണൂര്‍ മലയില്‍ മഖാമില്‍ തുടക്കമായി.
ഇന്ന് നടന്ന മൗലിദ് ജല്‍സയോട് കൂടി നേര്‍ച്ച പരിപാടികള്‍ ആരംഭിച്ചു. കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫിയുടെ അധ്യക്ഷതയില്‍ എസ്‌വൈഎസ് കേരള പ്രസിഡന്റ് ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അബു സ്വാലിഹ് സഖാഫി ആശംസ അറിയിച്ചു സംസാരിച്ചു.
ഹമീദ് സഖാഫി, അബ്ദുല്‍ ഖാദര്‍ ഹാജി, പി.സി അമ്മദ് ഹാജി, മുത്തലിബ് നൂറാനി, കെ.കെ അബ്ദുറഹ്‌മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യൂസഫ് സഖാഫി വിലാതപുരം സ്വാഗതവും വി.പി നൗഷാദ് നന്ദിയും പറഞ്ഞു. വൈകിട്ട് 7 മണിക്ക് മിഅ്‌റാജ് വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന ഇശല്‍ വിരുന്ന് നടക്കും. എട്ടുമണിക്ക് നടക്കുന്ന വിജ്ഞാന വിരുന്നില്‍ സുഹൈല്‍ ഹൈതമി പ്രഭാഷണം നടത്തും.


അവസാന ദിവസമായ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മൗലിദ് സദസ്സോടുകൂടി നേര്‍ച്ച സമാപിക്കും. സമാപന പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് സനാഉല്ല തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കും.
The Miraj vows have begun at Maqam in Cheruvannur Mountain

































.jpeg)







