പേരാമ്പ്ര: നാടിന്റെ അഭിമാനമായി മാറിയ ഉണ്ണികൃഷ്ണന്‍ ആവള ക്ക് ജന്മനാട്ടില്‍ ജനകീയ സ്വീകരണം നല്‍കാന്‍ ആവള ബ്രദേഴ്‌സ് കലാസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗം തീരുമാനിച്ചു.
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള 2025 മേളയില്‍ അന്താരാഷ്ട്ര സിനിമാ വിഭാഗത്തില്‍ മികച്ച മലയാള ചിത്രത്തിനുള്ള തുടക്കം മൂന്ന് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയാണ് ഉണ്ണികൃഷ്ണന്‍ ആവള നാടിന്റെ അഭിമാനമായി മാറിയത്.
ജനുവരി അവസാനവാരം ആവളയില്‍ നടക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികളെയും സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും പങ്കെടുപ്പിക്കാനും വിവിധ കലാപരിപാടികളും നാടകവും പരിപാടിയുടെ ഭാഗമായി നടത്താനും തീരുമാനിച്ചു.
കലാസമിതി പ്രസിഡന്റ് ടി .രജീഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വാര്‍ഡ് അംഗങ്ങളായ പി. മുംതാസ്,നളിനി നല്ലൂര്‍, വി. കെ നാരായണന്‍, നഫീസ കൊയിലോത്ത്, പ്രമോദ് ദാസ് എന്നിവരും, വിവിധ രാഷ്ട്രീയ സാംസ്‌കാരിക സന്നദ്ധ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി 51 അംഗ സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു. പുതിയ ഭാരവാഹികളായി നളിനി നല്ലൂര്‍ ചെയര്‍പേഴ്‌സണ്‍, വി.കെ അമര്‍ഷാഹി, എന്‍.പി വിജയന്‍, മമ്മു ഒലുപ്പില്‍,


ജിജോയ് ആവള, ടി.കെ രജീഷ്, അപ്പുക്കുട്ടി വൈസ് ചെയര്‍മാന്‍മാര്‍, എം.പി രവി കണ്‍വീനര്‍, സ്മിത, വി.പി വേണു, പി.സി കുഞ്ഞമ്മത്, വിജേഷ് നിരാമയം, കോയിലോത്ത് ഇബ്രായി, പ്രജിത്ത് ജോയിന്റ് കണ്‍വീനര്‍ മാര്‍, കൃഷ്ണകുമാര്‍ കീഴന ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Avala Brothers Art Committee forms a welcoming group


































.jpeg)







