പേരാമ്പ്ര: മഹാനായ വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി തങ്ങള്‍ നടത്തിവന്നിരുന്ന ചരിത്രപ്രസിദ്ധമായ മിഅ്‌റാജ് നേര്‍ച്ച വരുന്ന ചൊവ്വ ബുധന്‍ വ്യാഴം വെള്ളി ദിവസങ്ങളിലായി ചെറുവണ്ണൂര്‍ മലയില്‍ മഖാമില്‍ വെച്ച് നടത്തപ്പെടുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നാളെ ചൊവ്വാഴ്ച ഉച്ചയ്ക്ക് നടക്കുന്ന മൗലിദ് ജല്‍സയോട് കൂടി നേര്‍ച്ച പരിപാടികള്‍ക്ക് തുടക്കം കുറിക്കും വൈകിട്ട് 7 മണിക്ക് മിഅ്‌റാജ് വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന ഇശല്‍ വിരുന്ന് നടക്കും എട്ടുമണിക്ക് നടക്കുന്ന വിജ്ഞാന വിരുന്നില്‍ സുഹൈല്‍ ഹൈതമി പ്രഭാഷണം നടത്തും. ബുധനാഴ്ച രാവിലെ 9 മണിക്ക് മിഅ്‌റാജ് വിദ്യാര്‍ത്ഥികളുടെ രക്ഷാകര്‍ത്യ സംഗമവും വൈകിട്ട് 4 മണിക്ക് വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും പൗരപ്രമുഖരും സംബന്ധിക്കുന്ന സൗഹ്യദ സംഗമവും നടക്കും.
രാത്രി 7 മണിക്ക് മെഹഫൂസ് റൈഹാനും സംഗവും അണിനിരക്കുന്ന പ്രകീര്‍ത്തന സദസ്സില്‍ നജീബ് മൗലവി മുഖ്യ പ്രഭാഷണം. മൂന്നാം ദിനമായ വ്യാഴാഴ്ച രാവിലെ 9 മണിക്ക് മിഅ്‌റാജ് ഇന്റഗ്രേറ്റഡ് ഇസ്ലാമിക് സ്റ്റഡീസ് വിദ്യാര്‍ത്ഥികള്‍ മിഅ്‌റാജ് നേര്‍ച്ചയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സ്‌പേസ് കോണ്‍ക്ലേവില്‍ അക്കാദമിക്ക് സിമ്പോസിയം നടക്കും. കാലിക്കറ്റ് എന്‍ഐടി പ്രൊഫസര്‍ ഡോക്ടര്‍ മുസ്തഫ സിമ്പോസിയം ഉദ്ഘാടനം ചെയ്യും വൈകിട്ട് 4 മണിക്ക് മിഅ്‌റാജ് മുഅജിസത്തിന്റെ മതവും ദാര്‍ശനികതയും വാനസഞ്ചാരത്തിന്റെ ആധുനിക ശാസ്ത്ര സാധ്യതകള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.
നബിയുടെ മിഅ്‌റാജ് മലയില്‍ മഖാമിലെ നേര്‍ച്ച വടകര മുഹമ്മദ് ഹാജി തങ്ങളുടെയും ജീവചരിത്രം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന എക്‌സ്‌പോ ഈ വര്‍ഷത്തെ നേര്‍ച്ചയെ വ്യത്യസ്തമാക്കും. വൈകിട്ട് 7 മണിക്ക് മാസാന്ത ബദര്‍ അനുസ്മരണവും ദുആ മജ്ലിസും നടക്കും സഅദുദ്ദീന്‍ തങ്ങള്‍ വളപട്ടണം പ്രാര്‍ത്ഥനയ്ക്ക് നേത്യത്വം നല്‍കും. അവസാന ദിവസമായ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മൗലിദ് സദസ്സോടുകൂടി നേര്‍ച്ച സമാപിക്കും. സമാപന പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് സനാഉല്ല തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ കുഞ്ഞബ്ദുള്ള സഖാഫി, ഫൈസല്‍ കണ്ടീതാഴ, പി.സി അഹ്‌മദ് ഹാജി, അബ്ദുല്‍ ഖാദിര്‍, യുസുഫ് സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു.
The Miraj vows will begin tomorrow at perambra


































