പേരാമ്പ്ര: പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ. കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ സമര്‍പ്പണവും, മറ്റൊരു വിദ്യാര്‍ത്ഥിക്കായി വാങ്ങിയ ഭൂമിയുടെ രേഖാകൈമാറ്റവും,അനുമോദനവും സംഘടിപ്പിച്ചു.
പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍, സ്‌കൂള്‍ മാനേജ്‌മെന്റ്, അധ്യാപക-അനധ്യാപക ജീവനക്കാര്‍, പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടയ്മകള്‍, വിരമിച്ച ജീവനക്കാരുടെ അസോസിയേഷന്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഒരു വീട് പൂര്‍ണമായുംനിര്‍മ്മിച്ച് നല്‍കുകയും, ലൈഫ് പദ്ധതിയില്‍ തുടങ്ങിയ മറ്റൊരു വീടിന്റെ പൂര്‍ത്തീകരണവും നടത്തിയത്. കൂടാതെ സ്വന്തമായി ഭൂമിയില്ലാത്ത ഒരു വിദ്യാര്‍ത്ഥിക്ക് സ്വന്തമായി ഭൂമിവാങ്ങി നല്‍കുകയും ചെയ്തു.


പ്രശസ്ത മജീഷ്യനും ജീവകാരുണ്യ പ്രവര്‍ത്തകനും പ്രഭാഷകനുമായ ഗോപിനാഥ് മുതുകാട് സ്‌നേഹവീടുകളുടെ കൈമാറ്റവും ഭൂമിരേഖാ കൈമാറ്റവും നിര്‍വ്വഹിച്ചു. സ്‌കൂള്‍പഠനം എന്നത് കേവലം അക്കാദമികമല്ലെന്നും, കുട്ടികളില്‍ മാനവികമൂല്യങ്ങളിലൂന്നിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുമ്പോഴാണ് വിദ്യാഭ്യാസം സാര്‍ത്ഥകമാകുന്നതെന്നും ഗോപിനാഥ് മുതുകാട് അഭിപ്രായപ്പെട്ടു. പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി.സി. ബാബു അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പ്രധാനധ്യാപകന്‍ പി.സുനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിനിമാ പിന്നണി ഗായകന്‍, ഗാനരചയിതാവ്ുമായ അജയ് ഗോപാല്‍, പേരാമ്പ്രഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതികവിനോദ്, എന്നിവര്‍ മുഖ്യാതിഥികളായി. സംസ്ഥാന ദേശീയതലങ്ങളില്‍ അംഗീകാരം നേടിയ എസ്പിസി. യൂണിറ്റിനേയും, കബഡി താരങ്ങളെയും ചടങ്ങില്‍ ആദരിച്ചു.
ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ വി.ബി. രാജേഷ്, കെ.വിഅനുരാഗ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്‍.കെ. രജീഷ്‌കുമാര്‍, കെ.കെ രാധ, സ്‌കൂള്‍ മാനേജര്‍ എ.കെ.കരുണാകരന്‍ നായര്‍, എം.പി.ടി.എ.ചെയര്‍പേഴ്‌സണ്‍ കെ.കെ.നിഷ, എം.അജയകുമാര്‍, സുധാകരന്‍ വരദ, പി.കെ. മോഹനന്‍, മനോജ് പറമ്പത്ത്, വൈ.എം സുനീഷ്., ഇ.പി ആനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ കെ.കെ. ഷാജുകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി പി. ഷിംലി നന്ദിയും പറഞ്ഞു.
The dedication of love homes, exchange of land deeds, and approval were held.































