സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ താഴെയോ ഉള്ളവര്‍ക്ക് 1000 രൂപ വീതം ഒരു വര്‍ഷത്തേക്ക് നല്‍കുന്നതാണ് പദ്ധതി.
പ്രായപരിധി: 18-30 വയസ്സ്. തൊഴില്‍ രഹിതരും വിദ്യാര്‍ത്ഥികളുമായവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്ന മറ്റേതെങ്കിലും സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവരെ പരിഗണിക്കുന്നതല്ല.
അപേക്ഷകള്‍ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന നല്‍കണം. ഫോണ്‍: 0495- 2225995.


`You can apply for the Chief Minister's Connect-to-Work Scholarship

































