കെ.പി. സജീവന്റെ കളിമുറ്റം നാടക ക്യാമ്പ് സില്‍വര്‍ ജൂബിലിയിലേക്ക്

കെ.പി. സജീവന്റെ കളിമുറ്റം നാടക ക്യാമ്പ് സില്‍വര്‍ ജൂബിലിയിലേക്ക്
Jan 9, 2026 12:08 PM | By SUBITHA ANIL

പേരാമ്പ്ര: നാടക പ്രവര്‍ത്തകന്‍ കെ.പി. സജീവന്റെ കളിമുറ്റം നാടക ക്യാമ്പ് ഇരുപത്തഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി സില്‍വര്‍ ജൂബിലിയുടെ നിറവില്‍.

2001 ജനുവരി 1 ന് നാടകാചാര്യന്‍ കെ.ടി മുഹമ്മദാണ് പാവങ്ങാട് പുത്തൂര്‍ വെട്ടം യുപി സ്‌കൂളില്‍ കളിമുറ്റം നാടക ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നത്. അവിടുന്ന് തുടങ്ങി കേരളത്തിനകത്തും പുറത്തുമായി നാലായിരത്തില്‍പ്പരം സ്‌കൂളുകളിലൂടെ കടന്ന് സജീവന്റെ കളിമുറ്റം രണ്ട് ലക്ഷത്തില്‍പ്പരം കുട്ടികള്‍ ഈ ക്യാമ്പിന്റെ ഭാഗമായിത്തീര്‍ന്നു. ഇപ്പോഴും ജൈത്രയാത്ര തുടരുന്നു.

നാടകാചാര്യന്‍ കെ.ടി മുഹമ്മദിന്റെ അനുഗ്രഹത്തോടെ തുടങ്ങിയ കളിമുറ്റം ഇരുപത്തഞ്ചിന്റെ നിറവില്‍ നില്‍ക്കുമ്പോഴും നാടകലോകം ഏറെ ചര്‍ച്ചയ്ക്ക് വിധേയ മാക്കേണ്ടതുണ്ട്. കളി മുറ്റം വെറുമൊരു നാടക ക്യാമ്പ് മാത്രമല്ല കുട്ടികളിലെ അപകര്‍ഷതാ ബോധം മുതല്‍ തണുപ്പന്‍ മട്ടില്‍ കഴിയുന്ന അവസ്ഥവരെ അവരില്‍ നിന്ന് ഇല്ലാതാക്കി ഊര്‍ജ്ജസ്വലരാക്കി മാറ്റുന്ന ഒരു മാജിക്കല്‍ ക്യാമ്പ് കൂടിയാണ് കളിമുറ്റം.

രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെ കുട്ടികളില്‍ കലാപരമായ കഴിവിന്റെ ആവേശം സൃഷ്ട്ടിക്കുന്ന അല്‍ഭുതമാണ് കളിമുറ്റം. ഞാന്‍ എവിടെയും എത്തില്ല എന്ന തോന്നലില്‍ നിന്ന് ഞാന്‍ മിടുക്കനാണെന്ന് ഓരോ കുട്ടിയും സ്വയം തിരിച്ചറിയുന്ന അറിവിന്റെ പാഠശാലയാണ് പേരാമ്പ്ര സ്വദേശിയായ കെ.പി. സജീവന്റെ കളിമുറ്റം നാടക ക്യാമ്പ്. ദേശീയ-അന്താരാഷ്ട്ര തലങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ കളിമുറ്റം നാടക ക്യാമ്പ് നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

കെ.ജെ ബേബി സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം വെഞ്ഞാറമൂട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന കളിമുറ്റം ക്യാമ്പ് സന്ദര്‍ശിക്കുകയും - സജീവന് സംസ്ഥാന സര്‍ക്കാരിന്റെ സ്പഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കുകയും ചെയ്തു.

2023 - 24 വര്‍ഷത്തില്‍ വേള്‍ഡ് ഡ്രാമാ ബുക്‌സ് ഏര്‍പ്പെടുത്തിയ മികച്ച നാടക വര്‍ക്ക്‌ഷോപ്പുകളെ കണ്ടെത്തുന്നതില്‍ നടത്തിയ ലോക നാടക സര്‍വ്വേയില്‍ കളി മുറ്റത്തിന് രണ്ടായിരം റാങ്ക് ലഭിച്ചു. ഈ ലോക അംഗീകാരം സജീവന്റെ നാടക ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിരുന്നു. ഗിന്നസ്സ് അധികൃതരുടെ അഭിനന്ദനം, ഏഷ്യാ ബുക്‌സ് അധികൃതരുടെ അഭിനന്ദനം - ദില്ലി ജനസംസ്‌കൃതി പുരസ്‌കാരം - റോമിലെ സലേഷ്യന്‍ സര്‍വ്വകലാശാലയുടെ അഭിനന്ദനം - പുനെ - മഹാരാഷ്ട്ര പുരസ്‌കാരം. ഗിരീഷ് കര്‍ണ്ണാട് പുരസ്‌കാരം എന്നിവ കളിമുറ്റത്തെ തേടിയെത്തിയ പുരസ്‌കാരങ്ങളാണ്.

ഭിന്നശേഷി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള നാടക തെറാപ്പിയും നാടക യോഗയും തുടങ്ങിയ നാടക സങ്കേതങ്ങളും പതിനഞ്ച് വര്‍ഷത്തോളമായ് സ്പഷ്യല്‍ സ്‌കൂളില്‍ അവതരിപ്പിച്ചു വരുന്നു. സജീവന്റെ ഒറ്റയാള്‍ നാടകങ്ങളും വളരെയേറെ ശ്രദ്ധേയമാണ്. കുട്ട്യാട്ടന്‍, സഖാവ് പുഷ്പന്‍ ഇവ ഇപ്പോഴും രംഗത്ത് അവതരിപ്പിക്കുന്നു.

ഭാര്യ ശ്രീജ അംഗന്‍വാടി ടീച്ചറാണ്. മക്കള്‍ അവന്തിക ബാഗ്ലൂര്‍ (അധ്യാപിക), നിവേദിക (പേരാമ്പ്ര ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി).



K.P. Sajeev's Kalimuttam Drama Camp enters silver jubilee

Next TV

Related Stories
തിക്കോടി പാലൂര്‍ കാട്ടില്‍ ഒ.ടി ഫാത്തിമ അന്തരിച്ചു

Jan 9, 2026 10:24 PM

തിക്കോടി പാലൂര്‍ കാട്ടില്‍ ഒ.ടി ഫാത്തിമ അന്തരിച്ചു

പാലൂര്‍ കേരള റോഡ് വെയ്‌സ് മുന്‍ മാനേജറും തിക്കോടിയിലെ പഴയ കാല സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പരേതനായ കാട്ടില്‍ അബ്ദുല്‍ റസാഖിന്റെ ഭാര്യ ഒ.ടി....

Read More >>
ജില്ലാതല കേരളോത്സവം സ്വാഗത സംഘത്തിന് രൂപം നല്‍കി

Jan 9, 2026 09:58 PM

ജില്ലാതല കേരളോത്സവം സ്വാഗത സംഘത്തിന് രൂപം നല്‍കി

ജനുവരി 23 24 25 തീയതികളില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ വച്ച് നടക്കുന്ന കോഴിക്കോട് ജില്ലാ കേരളോത്സവത്തിന്റെ...

Read More >>
മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Jan 9, 2026 02:11 PM

മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ താഴെയോ ഉള്ളവര്‍ക്ക്...

Read More >>
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി മഹിളാ കോണ്‍ഗ്രസ്

Jan 9, 2026 10:57 AM

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി മഹിളാ കോണ്‍ഗ്രസ്

പേരാമ്പ്ര ബ്ലോക്കിലെ അഞ്ച് പഞ്ചായത്തിലേക്കും പേരാമ്പ്ര ബ്ലോക്കിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക്...

Read More >>
വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി കെഎസ്എസ്പിഎ കൂത്താളി മണ്ഡലം കമ്മറ്റി

Jan 9, 2026 10:16 AM

വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി കെഎസ്എസ്പിഎ കൂത്താളി മണ്ഡലം കമ്മറ്റി

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കൂത്താളി മണ്ഡലം കമ്മറ്റി കൂത്താളി വില്ലേജ് ഓഫീസിനു മുന്‍പില്‍...

Read More >>
Top Stories










News Roundup