പേരാമ്പ്ര: ഒലീവ് പബ്ലിക് സ്‌കൂളിള്‍ 26-ാം വാര്‍ഷികാഘോഷം ജനുവരി 10 ന് വര്‍ണ്ണപ്പൊലിമയോടെ ആഘോഷിക്കുകയാണെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മലയോര പട്ടണമായ പേരാമ്പ്രയില്‍ സിബിഎസ്ഇ സിലബസ്സ് പിന്‍തുടരുന്ന ആദ്യ സ്‌കൂളാണ് ഒലീവ് പബ്ലിക് സ്‌കൂള്‍. പട്ടണങ്ങളിലെ ഉന്നതരുടെ മക്കള്‍ക്ക് മാത്രം പ്രാപ്യമായിരുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള, ഇംഗ്ലീഷ് മാധ്യമത്തിലുള്ള സിബിഎസ്ഇ സിലബസ്സിലുള്ള പഠനം അന്ന് വിദ്യാഭ്യാസ മേഖലയില്‍ ഏറെയൊന്നും പുരോഗതി പ്രാപിക്കാത്ത പേരാമ്പ്ര പോലുള്ള മക്കള്‍ക്കും ഗ്രാമത്തിലെ സാധാരണക്കാരുടെ ലഭ്യമാക്കുക ലക്ഷ്യസാക്ഷാത്ക്കാരണത്തിനായി സമാന ചിന്താഗതിക്കാരായ ഏതാനും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ഒത്ത് ചേര്‍ന്ന് ഹിമചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം നല്‍കുകയും പിന്നീട് ഈ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഒലീവ് പബ്‌ളിക് സ്‌കൂള്‍ എന്ന സ്ഥാപനം ജന്മം കൊള്ളുകയും ചെയ്തു.
2000 ജൂണില്‍ ഒലീവ് പബ്ലിക് സ്‌കൂളിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത് ടി. അബ്ദുല്ല സാഹിബാണ്. ഡോ: പി.എം ഗിരീഷായിരുന്നു പ്രഥമ പ്രിന്‍സിപ്പല്‍. തുടക്കത്തില്‍ നഴ്‌സറി മുതല്‍ ആറാം ക്ലാസ് വരെ മാത്രം ഉണ്ടായിരുന്ന സ്‌കൂള്‍ പിന്നീട് പത്താം ക്ലാസ് വരെ സി.ബി എസ്.ഇ യുടെ അഫലിയേഷന്‍ നേടുകയും 2012 ല്‍ സീനിയര്‍ സെക്കണ്ടറിയായി ഉയരുകയും അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ സീനിയര്‍ സെക്കണ്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം ചെയ്യുകയും ചെയിതതോടെ ഒലീവിന്റെ വലിയൊരു സ്വപ്‌നം സാക്ഷാത് കരിക്കപ്പെട്ടു.
ഇവിടെ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ വിവിധ ദേശങ്ങളിലും രാജ്യങ്ങളിലുമായി പടര്‍ന്ന് ഉന്നത പദവികളിലെത്തി നില്‍ക്കുന്നത് അറിവ് ഒലീവിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയിട്ടുണ്ട്. ഇതര വിദ്യാഭ്യാസ സിമാപനങ്ങള്‍ക്കിടയില്‍ ഒലീവ് ഏറെ തലയെടുപ്പോടെയാണ് നില്‍ക്കുന്നത്. പഠന പ്രവര്‍ത്തനത്തില്‍ മാത്രമല്ല പാഠ്യേതര പ്രവര്‍ത്തനത്തിലും ഒലീവ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ അവസരങ്ങള്‍ നല്‍കുന്നു.


ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ സംസ്ഥാനദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഒലീവിനെ തേടിയെത്തിയിട്ടുണ്ട്. കല, കായികം, ശാസ്ത്രം, പരിസ്ഥിതി തുടങ്ങി വിവിധ മേഖലകളിലും ഒലീവ് തന്റെ വിജയക്കൊടി നാട്ടിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ വെറുംപുസ്തകപ്പുഴുക്കളാക്കാതെ അവരുടെ സമഗ്രമായ വളര്‍ച്ചാണ് ഒലീവ് ലക്ഷ്യം വെക്കുന്നത്.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് പ്രശസ്ത സാഹിത്യകാരന്‍ സോമന്‍ കടലൂരാണ് ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്യുന്നത്. ഹിമ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എസ്. പി കുഞ്ഞമ്മദിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഡോ. പി.ടി അബ്ദുള്‍ അസീസ് സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ് കെ.വി റിപ്പോര്‍ട്ടും അവതരിപ്പിക്കും. വാര്‍ഡ് അംഗം വി സുനിജ, സ്‌കൂള്‍ മാനേജര്‍ ടി.പി. അബ്ദുള്‍ മജീദ്, വൈസ് ചെയര്‍മാന്‍ എ.കെ. തറുവയ് ഹാജി, സി.എച്ച്. ഇബ്രാഹിം കുട്ടി, ടി. സലിം, മറ്റു ട്രസ്റ്റ് മെമ്പര്‍മാര്‍, വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ പങ്കെടുക്കും. ദിവസങ്ങളോളമെടുത്ത് വിദഗ്ധരായ പരിശീലകരില്‍ നിന്നും പരിശീലനം ലഭിച്ച നഴ്‌സറി മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ കലാവിരുന്ന് അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ കെ.വി ജോര്‍ജ്, അധ്യാപകരായ ഒ.സി. ലിന, മിനി ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Olive Public School celebrates its 26th anniversary on January 10th






























