പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്കിലെ അഞ്ച് പഞ്ചായത്തിലേക്കും പേരാമ്പ്ര ബ്ലോക്കിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് മഹിളാ കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സൈറാബാനുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മധു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി, പഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസ്, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് ലതികാ വിനോദ്, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഗിരിജ ശശി, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ പത്മാവതി, ബേബി വേട്ടുവഞ്ചേരി, സുവര്‍ണ, ബിന്ദു ബാലകൃഷ്ണന്‍, ബ്ലോക്ക് ഭാരവാഹികളായ ഗീത കല്ലായി, ഷിനി, ജിജോ, മിനി അണ്ണക്കുട്ടന്‍ ചാലില്‍, സുമതി ലാല്‍, സവിതാ ബാലകൃഷ്ണന്‍, ലീന, സുബിത, ശ്യാമള തുടങ്ങിയവര്‍ സംസാരിച്ചു.
ബ്ലോക്ക് ട്രഷറര്‍ മല്ലിക സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് രേഷ്മ പൊയില്‍ നന്ദിയും പറഞ്ഞു.


Mahila Congress welcomes elected representatives AT PERAMBRA

































