പേരാമ്പ്ര : ജില്ലാതല കേരളോത്സവം സ്വാഗത സംഘത്തിന് രൂപം നല്‍കി. ജനുവരി 23 24 25 തീയതികളില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ വച്ച് നടക്കുന്ന കോഴിക്കോട് ജില്ലാ കേരളോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കടിയങ്ങാട് എം എല്‍ പി സ്‌കൂളില്‍ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹന്‍ ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് വിശദീകരണം നടത്തി. ജില്ല പഞ്ചായത്ത് അംഗങ്ങളായ മിസ്ഹബ് കീഴരിയൂര്‍, കെ.കെ ഹനീഫ, മുഹമ്മദന്‍സ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മല്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, കെ.കെ സുവര്‍ണ്ണ, ഇ.വി രാമചന്ദ്രന്‍, എസ്.പി. കുഞ്ഞമ്മദ്, വി.പി. ഇബ്രാഹിം, ആനേരി നസീര്‍, ഇല്ലത്ത് മോഹനന്‍, വി.പി. അസീസ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശീതള സുനില്‍ എന്നിവര്‍ സംസാരിച്ചു.
ജില്ല പഞ്ചായത്ത് അംഗം മുനീര്‍ എരവത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് ഗ്രാമ പഞ്ചായത്തംഗം ഇ.എം. അഷറഫ് നന്ദിയും പറഞ്ഞു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ ചെയര്‍പേഴ്‌സണും ജില്ല പഞ്ചായത്ത് അംഗം മുനീര്‍ എരവത്ത് ജനറല്‍ കണ്‍വീനറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനന്ദ് ട്രഷറുമായി 501 സ്വാഗത സംഘത്തിനും വിവിധ സബ്ബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി.
District level Kerala Festival welcome group formed at changaroth































