വേളം: എസ്‌ഐആര്‍ രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വേളം പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളെ സഹായിക്കുന്നതിനായി വേളം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി രൂപീകരിച്ച യൂണിറ്റ് ലെവല്‍ ഓഫീസര്‍ (യുഎല്‍ഒ) സംവിധാനമാണ് എസ്‌ഐആര്‍ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളെ സഹായിക്കുന്നതിനായി വേളം പഞ്ചായത്ത് ഒന്നാം ഘട്ടത്തില്‍ എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ 17 ശാഖകളിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചോയിമഠം ലീഗ് ഓഫീസില്‍ വെച്ച് യുഎല്‍ഒമാരുടെ സംഗമം നടത്തി.
യോഗം പുത്തൂര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഷാനിബ് ചമ്പോട് അധ്യക്ഷത വഹിച്ചു. എസ്‌ഐആര്‍ തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുതിയേടുത്ത് അബ്ദുള്ള വിശദീകരിച്ചു. ഇ.പി. സലീം, കെ.വി.സി. അലി, കുറ്റിയില്‍ സലാം, പി.പി മുഹമ്മദ് , ഷുഹൈബ് , പി.ത്വയ്യിബ് അസ്ലം ജീലാനി, അഫ്‌സല്‍, ഷസീര്‍ കേളോത്ത്, ആരിഫ്, ഇസ്ഹാഖ് കെ.പി, അര്‍ഷാദ്, ആദില്‍, സുഹൈല്‍, മുനീര്‍, റാസിഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യുഎല്‍ഒ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ അന്‍വര്‍ പള്ളിയത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് സിദ്ധിഖ് പി. നന്ദിയും പറഞ്ഞു.


SIR Phase 2: Youth League completes preparations































