ചിങ്ങപുരം: വന്മുകം എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ മാധവ് ഗാഡ്ഗിലിന് ഓര്‍മ്മ മരമൊരുക്കി. അന്തരിച്ച പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ ഓര്‍മ്മക്കായി വൃക്ഷത്തൈ നട്ടു.അദ്ദേഹത്തിന്റെ പേരില്‍ മാവിന്‍ തൈയാണ് സ്‌കൂള്‍ മുറ്റത്ത് വിദ്യാര്‍ത്ഥികള്‍ നട്ടത്.
പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.കെ. കടത്തനാട് സ്മൃതി വൃക്ഷത്തെ നട്ടു. പ്രധാനധ്യാപിക എന്‍.ടി.കെ.സീനത്ത് അധ്യക്ഷത വഹിച്ചു. മുഹമ്മദ് നഹ്യാന്‍, എസ്.അദ്വിത, എ.എസ്.ശ്രിയ, പി.കെ.അബ്ദുറഹ്‌മാന്‍, വി.ടി.ഐശ്വര്യ, സി.ഖൈറുന്നിസാബി, എസ്.ആദിഷ്, രാജന്‍ ചേലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
A memorial tree was set up for Madhav Gadgil at the Vanmukam-Elambilad MLP School.































