കൂത്താളി : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കൂത്താളി മണ്ഡലം കമ്മറ്റി കൂത്താളി വില്ലേജ് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണാ സമരം നടത്തി. മെഡിസെപ്പ് പ്രീമിയം അന്യായമായി വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്.
പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് വി. കണാരന്‍ ഉദ്ഘാടനം ചെയ്തു. കെ.എം. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മഹിമ രാഘവന്‍ നായര്‍, രാജന്‍ പുതിയേടത്ത്, ടി.പി ചന്ദ്രന്‍, രാജന്‍ കുന്നത്ത്, മമ്പാട്ടില്‍ ബാബു, ടി.പി. പുഷ്പ ലത തുടങ്ങിയവര്‍ സംസാരിച്ചു.
KSSPA Koothali Mandal Committee held a dharna at the village office
































