പാലേരി: കുയിമ്പില്‍ പാലത്തിന് സമീപം ആള്‍താമസമില്ലാത്ത വീട്ടില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ നിജസ്ഥിതി സമഗ്രമായ അന്വേഷണം നടത്തി നാട്ടുകാരുടെ ആശങ്ക അകറ്റണമെന്നും ജാതി, മത, പാര്‍ട്ടി വേര്‍തിരിവില്ലാതെ ഒരുമിച്ചു ജനങ്ങള്‍ അദിവസിക്കുന്ന നാട്ടില്‍ സൗഹാര്‍ദ്ധ അന്തരീക്ഷം തകര്‍ക്കാനുള്ള ഇടപെടലുകള്‍ ഇതിന്റെ പിന്നില്‍ ഉണ്ടോ എന്ന് പൊലീസ് അധികാരികള്‍ അന്വേഷണം നടത്തി ഉറപ്പ് വരുത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
പടക്ക നിര്‍മാണം നടക്കുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായത്. ഇന്നലെ വൈകുന്നേരം 4 30 ഓടുകൂടിയാണ് സംഭവം. അപകടത്തില്‍ കടിയങ്ങാട് എടക്കോടുമ്മല്‍ അനില്‍ കുമാറി (48) ന് പരുക്കേറ്റിരുന്നു.
സ്‌ഫോടനം നാടന്ന് മിനിറ്റുകള്‍ക്കകം നാട്ടുകാരല്ലാത്ത ആര്‍എസ്എസ് നേതാക്കള്‍ സംഭവസ്ഥലത്ത് എത്തിയതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുവെന്നും ഇത്തരം വര്‍ഗ്ഗീയ ശക്തികളുടെ ഇടപെടല്‍ ഉണ്ടോ എന്ന് പൊലീസ് അന്വേഷണം നടത്തി നിജസ്ഥിതി പുറത്ത് കൊണ്ടുവരണമെന്നും ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍, പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, ചങ്ങരോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കയനോത്ത്, സെക്രട്ടറി അജ്‌നാസ് കൊയപ്ര എന്നിവര്‍ ആവിശ്യപ്പെട്ടു.


Paleri blast: A thorough investigation is needed; Youth League






























