നൊച്ചാട് : തെരുവ് പട്ടികളെ വന്ധികരിച്ച് ഷെല്‍ട്ടര്‍ ഒരുക്കാന്‍ നൊച്ചാട് പഞ്ചായത്തില്‍ ചേര്‍ന്ന ജനകീയ കമ്മറ്റി തീരുമാനിച്ചു. സുധീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അനീഷ് അരവിന്ദ് പദ്ധതി വിശദീകരണം നടത്തി. ജമാലുദീന്‍, കെ.പി ആലിക്കുട്ടി, പി.കെ സുരേഷ് നൊച്ചാട്, ഇ.ടി സോമന്‍, എം കുഞ്ഞിരാമനുണ്ണി, പി.എം പ്രകാശന്‍, രാമചന്ദ്രന്‍ ആയടത്തില്‍, കെ.കെ വിജയന്‍, ക്ലാരിയില്‍ സുരേഷ്, സി അബ്ദുറഹിമാന്‍, എം.ടി ഹമീദ്, ലത്തീഫ് വെള്ളിലോട്ട, വാര്‍ഡ് അംഗങ്ങളായ നസീറ, പി.സി റസ്ല സിറാജ്, എസ്.കെ അസൈനാര്‍, സി.കെ സുജിത്, രമ്യ അമ്പാളി, ഷൈന പട്ടോന, എ ബിനിജ, എസ് രാജീവന്‍, എം.കെ സുധ, എന്‍ ഷാജു തുടങ്ങിയവര്‍ സംബന്ധിച്ചു.
Nochad Panchayat People's Committee formed




































