പേരാമ്പ്ര: കേരള ആര്‍ട്ടിസാന്‍സ് സംഘ് അസംഘടിതം (ബിഎംഎസ് ) ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. അസംഘടിത തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍ വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഉയര്‍ന്ന അംശാദായം അടച്ചു കൊണ്ടിരിക്കുന്ന അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികള്‍ക്ക് അംശാദായത്തിന് ആനുപാതികമായി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും, മറ്റു ക്ഷേമനിധികളുമായി താരതമ്യം ചെയ്യുമ്പോള്‍ അസംഘടിത ക്ഷേമനിധിയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വളരെ കുറവാണെന്നും, പെന്‍ഷന്‍അയ്യായിരം രൂപയായി ഉയര്‍ത്തണമെന്നും അദ്ദേഹം
ആവശ്യപെട്ടു. കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. അസംഘടിത തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ദേവു ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. ബി എം എസ് ജില്ലാ സെക്രട്ടറി ടി.എന്‍. പ്രശാന്ത് ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. സംഘടനാ റിപ്പോര്‍ട്ട്, വരവുചിലവു കണക്കുകള്‍ അവതരിപ്പിച്ചു.
ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പുരുഷന്മാര്‍ക്കും വിവാഹ ധനസഹായം അനുവദിക്കുക എന്നീ ആവശ്യങ്ങളടങ്ങിയ പ്രമേയം സമ്മേളനം പാസ്സാക്കി. മസ്ദൂര്‍ ഭാരതി മാസികയുടെ പുതിയ വരിക്കാരെ ചേര്‍ക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനം സി.പി. രാജേഷ് നിര്‍വ്വഹിച്ചു.


സി. മോഹന്‍ദാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ റീന സഹദേവന്‍, കെ.വി. ശെല്‍വരാജ് തുടങ്ങിയവര്‍ സംസാരിച്ചു. എ.ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു. പുതിയ ജില്ലാ ഭാരവാഹികളായി പ്രസിഡണ്ട് പി. പത്മനാഭന്‍. വൈസ് പ്രസിഡണ്ടുമാര്‍ കെ. ദാമോദരന്‍, വി.മിനി, കേശവന്‍ മുക്കം, ഷെമികൈതപ്പാടം, ജനറല്‍ സെക്രട്ടറി എ.ശശീന്ദ്രന്‍, സെക്രട്ടറിമാരായി എ. ശരത് കുമാര്‍, ടി.സി. പ്രജീഷ് കുമാര്‍, വിശ്വന്‍ പെരുവയല്‍,സുമേഷ് കായക്കൊടി. ഖജാന്‍ജി സി.മോഹന്‍ദാസ് എന്നിവരെ സമ്മേളനത്തില്‍ വച്ച് തിരഞ്ഞെടുത്തു.
Kerala Artisans Association Unorganized District Representative Meeting
































