നടുവണ്ണൂര്‍ : കാവുന്തറ സമഭാവന തീയറ്റേഴ്‌സ് 'ആയിരം ഓര്‍മ്മകള്‍ ' എന്ന പേരില്‍ കെ.ടി ബഷീര്‍ സ്മൃതി സായാഹ്നവും ഖാന്‍ കാവില്‍ പുരസ്‌കാര സമര്‍പ്പണവും സംഘടിപ്പിച്ചു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജാ മുരളി ഉദ്ഘാടനം ചെയ്തു. കാവില്‍ പി മാധവന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രശസ്ത കവിയും ചിത്രകാരനുമായ സോമന്‍ കടലൂര്‍ മുഖ്യാതിഥിയായി.
മികച്ച ശബ്ദ കലാകാരിക്കുള്ള ഈ വര്‍ഷത്തെ ഖാന്‍കാവില്‍ പുരസ്‌കാരം സരിത കോഴിക്കോട് ഏറ്റുവാങ്ങി. രമേഷ് കാവില്‍, നാടക കലാകാരന്‍ സി.കെ സുധാകരന്‍, മുസിഷ്യന്‍ വിനോദ് കാവില്‍, തബലിസ്റ്റ് ബാലകൃഷ്ണന്‍ കരുവണ്ണൂര്‍ എന്നിവരെ ചടങ്ങില്‍ വച്ച് ഉപഹാരം നല്‍കി അനുമോദിച്ചു.
കെ.ടി ബഷീറിന്റെ സ്മരണാര്‍ത്ഥം നല്‍കി വരാറുള്ള ചികിത്സാ സഹായം പ്രദേശത്തെ അര്‍ഹതപ്പെട്ട ഒരു രോഗിക്ക് ട്രഷറര്‍ സുഷില്‍ ഇടവന കൈമാറി. വാര്‍ഡ് അംഗങ്ങളായ സി.കെ ബാലകൃഷ്ണന്‍, അശോക് കുമാര്‍, ഹമീദ് നാട്ടിപ്പറോല്‍, എം സത്യനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പാട്ടും പറച്ചിലും നടന്നു. കെ.കെ മനോജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.സി മധുസൂദനന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കുന്ന ഋതുമിത്രയും സംഘവും അണിയിച്ചൊരുക്കിയ 'എന്തരോ മഹാനുഭാവലു' എന്ന് കഥാപ്രസംഗവും തുടര്‍ന്ന് പ്രദീപ്കുമാര്‍ കാവുന്തറ എഴുതി സുരേഷ് പാര്‍വതിപുരം സംവിധാനം ചെയ്ത കമ്മലും കളിപ്പാവയും എന്ന നാടകവും അരങ്ങേറി.


K.T. Basheer Memorial Evening and Khan Kavil Award Presentation Organized

































