കോഴിക്കോട്: പനിയും ഛര്‍ദ്ദിയും ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്ലസ്വണ്‍ വിദ്യാര്‍ഥിനി മരിച്ചു. വടകര സ്വദേശി ഫൈസലിന്റെ മകള്‍ ദാന ഇഷാനാണ് (16) മരിച്ചത്.
ഞായറാഴ്ചയാണ് ദാന ഇഷാന് പനിയും ഛര്‍ദ്ദിയുമുണ്ടായത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് വടകരയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. വടകര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Student dies after being treated for fever and vomiting

































.jpeg)







