ആഴ്ചയില്‍ ഒരു ദിവസം ബിരിയാണിയുമായി വന്മുകം -എളമ്പിലാട് എംഎല്‍പി സ്‌കൂള്‍

ആഴ്ചയില്‍ ഒരു ദിവസം ബിരിയാണിയുമായി വന്മുകം -എളമ്പിലാട് എംഎല്‍പി സ്‌കൂള്‍
Jan 13, 2026 11:40 AM | By SUBITHA ANIL

ചിങ്ങപുരം: ചിങ്ങപുരം വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ 'അന്നം അമൃതം' പദ്ധതിയിലൂടെ എല്ലാ ആഴ്ചയും പിറന്നാളാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ബിരിയാണി നല്‍കി വരുന്നു. ടീച്ചറേ ഇന്ന് ആരുടെ പിറന്നാളാ , രാവിലെ തന്നെ കുട്ടികളുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം ഇന്ന് ബിരിയാണി ഉണ്ടോന്നറിയാനുള്ള ആകാംക്ഷയാണ്.

സ്‌കൂളിലെ കുട്ടികളും, അധ്യാപകരും തങ്ങളുടെ പിറന്നാള്‍, കൂട്ടുകാര്‍ക്ക് ചിക്കന്‍ ബിരിയാണി നല്‍കി ആഘോഷമാക്കി മാറ്റി വരുന്നു. ബിരിയാണിയുടെ ചിലവിലേക്കുള്ള ഒരു വിഹിതം പിറന്നാളുകാരനില്‍ നിന്നും, ബാക്കി തുക ഉച്ചഭക്ഷണ കമ്മിറ്റിയും കണ്ടെത്തിയാണ് ആഴ്ചയിലൊരിക്കള്‍ ബിരിയാണി നല്‍കി വരുന്നത്.

ചില ആഴ്ചകളില്‍ ഒന്നില്‍ കൂടുതല്‍ ദിവസവും ഉണ്ടാവും. അടുത്തടുത്ത ദിവസങ്ങളില്‍ ബിരിയാണി വരുമ്പോള്‍ മന്തിയിലേക്കും, നെയ്‌ച്ചോറിലേക്കും മെനു മാറ്റിയും കുട്ടികളുടെ രുചി വൈവിധ്യങ്ങള്‍ക്കനുസരിച്ച് ഭക്ഷണമൊരുക്കുകയാണീ വിദ്യാലയം.

'അന്നം അമൃതം' പദ്ധതിയിലൂടെ മികച്ച ഭക്ഷണ ശീലം ഉറപ്പാക്കാനുള്ള ഇടപെടലുകളും നടത്തി വരുന്നുണ്ട്. ഓരോ ദിവസവും ഉച്ചഭക്ഷണ സമയത്ത് കുട്ടികളുടെ പ്രത്യേക സംഘം ക്ലാസുകള്‍ സന്ദര്‍ശിച്ച് പുറത്ത് വീണ ചോറ് മണികള്‍ എണ്ണി നോക്കി പ്രത്യേക റജിസ്റ്ററില്‍ രേഖപ്പെടുത്തി മികച്ച ഭക്ഷണ ക്രമം പാലിച്ച കുട്ടികളെയും, ക്ലാസിനെയും ഓരോ മാസവും കണ്ടെത്തി സമ്മാനദാനവും നടത്തി വരുന്നു.

വീട്ടില്‍ കൃഷി ചെയ്ത വിഷരഹിത പച്ചക്കറികള്‍ സമാഹരിച്ച് ഉച്ച ഭക്ഷണ വിഭവങ്ങള്‍ക്കൊപ്പം ഉള്‍പ്പെടുത്താനും ഈ പദ്ധതിയിലൂടെ വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂളിന് സാധിക്കുന്നുണ്ട്.



Vanmukam - Elambilad MLP School with biryani one day a week

Next TV

Related Stories
ചെറുവണ്ണൂര്‍ മലയില്‍ മഖാമില്‍ മിഅ്‌റാജ് നേര്‍ച്ചക്ക് തുടക്കമായി

Jan 13, 2026 04:19 PM

ചെറുവണ്ണൂര്‍ മലയില്‍ മഖാമില്‍ മിഅ്‌റാജ് നേര്‍ച്ചക്ക് തുടക്കമായി

അവസാന ദിവസമായ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മൗലിദ് സദസ്സോടുകൂടി...

Read More >>
പനിയും ഛര്‍ദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

Jan 13, 2026 02:14 PM

പനിയും ഛര്‍ദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്ലസ്വണ്‍ വിദ്യാര്‍ഥിനി...

Read More >>
 സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷന്‍ ടെക്നീഷ്യന്‍ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു

Jan 13, 2026 01:34 PM

സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷന്‍ ടെക്നീഷ്യന്‍ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് സ്‌കില്‍ ഡെവലപ്മെന്റ് മിഷന്‍...

Read More >>
 സ്വാഗത സംഘം രൂപീകരിച്ച് ആവള ബ്രദേഴ്‌സ് കലാസമിതി

Jan 13, 2026 11:56 AM

സ്വാഗത സംഘം രൂപീകരിച്ച് ആവള ബ്രദേഴ്‌സ് കലാസമിതി

നാടിന്റെ അഭിമാനമായി മാറിയ ഉണ്ണികൃഷ്ണന്‍ ആവള ക്ക് ജന്മനാട്ടില്‍ ജനകീയ സ്വീകരണം നല്‍കാന്‍ ആവള ബ്രദേഴ്‌സ് കലാസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന...

Read More >>
മിഅ്‌റാജ് നേര്‍ച്ചക്ക് നാളെ തുടക്കം കുറിക്കും

Jan 12, 2026 05:05 PM

മിഅ്‌റാജ് നേര്‍ച്ചക്ക് നാളെ തുടക്കം കുറിക്കും

വടകര മുഹമ്മദ് ഹാജി തങ്ങള്‍ നടത്തിവന്നിരുന്ന ചരിത്രപ്രസിദ്ധമായ മിഅ്‌റാജ് നേര്‍ച്ച...

Read More >>
നൊച്ചാട് പഞ്ചായത്ത് പച്ചക്കറി ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു

Jan 12, 2026 11:16 AM

നൊച്ചാട് പഞ്ചായത്ത് പച്ചക്കറി ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം...

Read More >>
Top Stories










GCC News