വെള്ളിയൂര്‍: വെള്ളിയൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുഹൈസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത്, ബ്ലോക് പഞ്ചായത്ത്,നൊച്ചാട് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് പൗരാഭിവാദ്യം എന്ന പേരില്‍ ആദരവ് സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മലനാട് ഇടനാട് തീരപ്രദേശം എന്നിവയ്ക്ക് അനുയോജ്യമായ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ മനുഷ്യനന്മയ്ക്ക് ഉപകാരപ്പെടും വിധം രൂപീകരിച്ച് നടപ്പിലാക്കുമെന്ന് അവര്‍ പറഞ്ഞു. ഫൗണ്ടേഷന്‍ പ്രസിഡന്റ് മജീദ് എടവന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ചെയര്‍മാന്‍ ഡോ. കെ.എം നസീര്‍ മുഖ്യ പ്രഭാഷണം നടത്തി. മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ മൊമെന്റോ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗങ്ങളായ മുനീര്‍ എരവത്ത്. ഡോ. കെ കെ ഹനീഫ, ബ്ലോക് പഞ്ചായത്ത്പ്രസിഡന്റ് മിനി വട്ടക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആദിത്യ സുകുമാരന്‍, നൊച്ചാട് ഗ്രാമപഞായത്ത് അംഗങ്ങളായ പി.പി ധന്യ ,എ.ബിജിന, രമ്യ അമ്പാളി, സ്വപ്ന റനീഷ്, ഷൈന പട്ടോന, ടി.പി നാസര്‍, എസ്.കെ അസ്സയിനാര്‍, എന്‍ ഷാജു, എസ്.രാജീവ്, നസീറ, യു.കെ സുധ, റസ് ല സിറാജ്, സി.കെ അജീഷ്, കെ.പി ഷൈമ തുടങ്ങിയ ഭരണ സമിതി അംഗങ്ങളും, ടി.കെ ഇബ്രാഹിം, പി. ഇമ്പിച്ചി മമ്മു, കെ.എം സൂപ്പി, വനിതാ വിംഗ് പ്രസിഡന്റ് സി.നസീറ എന്നിവരും സംസാരിച്ചു.
മുഹൈസ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി നസീര്‍ നൊച്ചാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ നസീറ നന്ദിയും പറഞ്ഞു.


Muhais Foundation's civic greetings to the people's representatives











































