കീഴ്പയ്യൂര്‍ : സര്‍വോദയ വായനശാല കീഴ്പയ്യൂര്‍ ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും അഗ്‌നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗം അജയ് ആവള നിര്‍വ്വഹിച്ചു. പേരാമ്പ്ര അഗ്‌നിസുരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസറായ റഫീഖ് കാവില്‍ അഗ്‌നിസുരക്ഷാ, ദുരന്ത നിവാരണ പ്രഥമശുശ്രൂഷ ക്ലാസ്സിന് നേതൃത്വം നല്‍കി.
പാചകവാതക ചോര്‍ച്ച അപകടങ്ങളെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും, ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചും , വിവിധതരത്തിലുള്ള റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങള്‍, ജീവന്‍ രക്ഷാ പ്രവര്‍ത്തനമായ സി.പി. ആര്‍ നല്‍കുന്നതെങ്ങനെ തുടങ്ങി നിരവധി ഗൃഹ സുരക്ഷാ, ജീവന്‍ രക്ഷാ മാര്‍ഗ്ഗങ്ങളെക്കുറിച്ചും ക്ലാസ്സില്‍ വിശദീകരിച്ചു.
സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗം കറുത്തേടത്ത് കുഞ്ഞിക്കണ്ണന്‍ നിര്‍വ്വഹിച്ചു. പ്രദേശത്തെ അംഗന്‍വാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, വിവിധ കുടുംബശ്രീ ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.


ചടങ്ങില്‍ വായനശാല വൈസ് പ്രസിഡണ്ട് ബി.പി അഖില്‍ അധ്യക്ഷത വഹിച്ചു. അശോകന്‍ കിഴക്കയില്‍ സ്വാഗതവും കെ.സി നാരായണന്‍ നന്ദിയും പറഞ്ഞു.
Prize coupon draw and fire safety disaster management first aid class organized










































