പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ കുട്ടോത്ത് കുഴിയില്‍ വീണ പശുവിനെ രക്ഷപ്പെടുത്തിഅഗ്‌നിരക്ഷാസേന.
ഇന്ന് രാവിലെ 11 മണിയോടെ കുട്ടോത്ത് അടങ്കുടികണ്ടി ബാലന്‍ നായരുടെ വീട്ടുവളപ്പിലെ കുഴിയില്‍ കറവപ്പശു അകപ്പെടുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്ക് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി കരയ്‌ക്കെടുത്തു.
അഗ്‌നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥരായ വി.വിനീത്, പിആര്‍ സത്യനാഥ്, കെ.രഗിനേഷ്, ബി. അശ്വിന്‍, സി. കെ രതീഷ് എന്നിവരോടൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.


Firefighters rescue cow







































