അരിക്കുളം: കുരുടിമുക്ക് ജനകീയ കൂട്ടായ്മയും വടംവലി പ്രേമികളും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാതല വടംവലി മത്സരം സംഘടിപ്പിച്ചു.
തങ്ങള്‍ക്ക് ലഭിച്ച തുകയില്‍ ചിലവ് കഴിഞ്ഞ ബാക്കി തുകയായ 50750 രൂപ കുരുടിമുക്ക്, കണ്ണമ്പത്ത്, കാളിയത്തുമുക്ക് പ്രദേശങ്ങളിലെ മാരകരോഗം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന 8 രോഗികള്‍ക്ക് കൊടുക്കാന്‍ ജനകീയ കൂട്ടായ്മയില്‍ തീരുമാനമായി.
കുരുടിമുക്കില്‍ വച്ച് നടന്ന ചടങ്ങില്‍ പന്തലായിനി ബ്ലോക്ക് അംഗം അബനീഷ് അരിക്കുളം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് അംഗം കെ.എം അമ്മതിന് തുക കൈമാറി.
സംഘാടകസമിതി കണ്‍വീനര്‍ ലിബാഷ്, ചെയര്‍മാന്‍ സി.എം അനൂപ്, ട്രഷറര്‍ എം.എസ് നന്ദകിഷോര്‍, കെ.എം സുധീഷ്, റാഷിദ് മലയില്‍, ശ്രീജിത്ത്, പി.കെ രാകേഷ്, മുത്തു, സുരേഷ്, കെ.സി സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Content Highlight: The prize money won in the tug-of-war competition was set aside for charitable work, setting an example









































.jpg)
