നൊച്ചാട്: നൊച്ചാട് പൗരാവലിയുടെ സ്‌നേഹാദരം കുന്നുമ്മല്‍ സുരേന്ദ്രന് . ചാത്തോത്ത് താഴെ കേന്ദ്രമായി അറുപത് വര്‍ഷങ്ങളോളം ബാര്‍ബര്‍ രംഗത്ത് സുസ്ത്യര്‍ഹമായ സേവനം ചെയ്ത് നൊച്ചാട് നിന്ന് യാത്രയാകുന്ന നടുവണ്ണൂര്‍ തോട്ടുമൂല സ്വദേശി കുന്നുമ്മല്‍ സുരേന്ദ്രന് നൊച്ചാട് പൗരാവലിയുടെ നേതത്വത്തില്‍ ആദരിക്കല്‍ ചടങ്ങും യാത്രയയപ്പു നല്‍കി.
കഴിഞ്ഞ 60 വര്‍ഷമായി നാല് കിലോമിറ്ററോളം കാല്‍നടയായി കരുവണ്ണൂരിലെ റോഡിലൂടെ ചാത്തോത്ത് താഴഎത്തി ജോലി ചെയുകയായിരുന്നു. ചടങ്ങ് വാര്‍ഡ് അംഗം പി.എം രജീഷ് ഉദ്ഘാടനം ചെയ്തു.രാജന്‍ വാവള്ളോട്ട് അധ്യക്ഷത വഹിച്ചു.എ.കെ ഇബ്രാഹിം പൊന്നാട അണിയിച്ചു.സി.കെ നാരായണന്‍ ഉപഹാരം നല്‍കി.
എന്‍. കുഞ്ഞിമൊയ്തി, സി. ഗംഗാധരന്‍, ഡി.എം രജീഷ്, എന്‍.വിശ്വനാഥന്‍,ടി.എം ശിവാനന്ദന്‍, വള്ളോട്ട് പത്മനാഭന്‍, എ.കെ മോഹനന്‍തുടങ്ങിയവര്‍ സംസാരിച്ചു. ടി.എം കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പി.ടി സത്യന്‍ നന്ദിയും പറഞ്ഞു.


Kunnummal Surendran, the beloved and respected person of Nochadu village























.jpeg)
.jpeg)






.jpg)
